sections
MORE

ഇഫ്താർ സ്പെഷൽ മുട്ടക്കിഴി രുചികരമായി തയാറാക്കാം

Egg Special
SHARE

രുചികരമായി തയാറാക്കാവുന്നൊരു ഇഫ്താർ വിഭവമാണ് മുട്ടക്കിഴി. മുട്ടപുഴുങ്ങിയത് മസാലരുചിയിൽ പൊതിഞ്ഞ് വറുത്തെടുക്കുന്നതാണ് ഇതിന്റെ രുചിക്കൂട്ട്.

കോഴിമുട്ട പുഴുങ്ങിയത് – 4

  • മൈദ – 2 കപ്പ് (250 ml കപ്പ്)
  • എണ്ണ – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ഫില്ലിങ് തയാറാക്കാൻ

  • സവാള – 2 
  • തക്കാളി – പകുതി
  • ഇഞ്ചി – ചെറിയ കഷണം
  • വെളുത്തുള്ളി –2 അല്ലി
  • കറിവേപ്പില
  • മുളകുപൊടി – അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ഗരം മസാലപ്പൊടി –  കാൽ ടീസ്പൂൺ
  • ചിക്കൻ മസാലപ്പൊടി – അര ടീസ്പൂൺ (നിർബന്ധമില്ല)
  • കാപ്സിക്കം, മല്ലിയില – ആവശ്യത്തിന് (നിർബന്ധമില്ല)

തയാറാക്കുന്ന വിധം

∙ മാവ് തയാറാക്കാൻ ഒരു ബൗളിലേക്ക് 2 കപ്പ് മൈദ എടുക്കുക. അവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മുകളിൽ എണ്ണ തടവി കുറച്ചു സമയം മൂടിവയ്ക്കുക. പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക.

∙ ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവയും 1/2 ടീസ്പൂൺ മുളകുപൊടി, ചിക്കൻ മസാലയും ചേർത്ത് മൂപ്പിക്കുക. പൊടിയായി അരിഞ്ഞ കാപ്സിക്കവും മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാറാൻ വയ്ക്കുക.

∙ ഇഫ്താർ മുട്ട കിഴി റെഡിയാക്കാൻ തയാറാക്കിയ മാവ് ഉപയോഗിച്ച് ചെറിയ ചെറിയ ഉരുളകളാക്കുക. ചെറിയപത്തിരി വലുപ്പത്തിൽ പരത്തി എടുക്കാം. ഇതിന്റെ നടുവിൽ രണ്ട് ടീസ്പൂൺ മസാലയും അതിന്റെ മുകളിൽ പുഴുങ്ങിയ പകുതി മുട്ട കമിഴ്ത്തി വയ്ക്കാം. അരികുകൾ  മുകളിലേക്കു  കൂട്ടിപ്പിടിച്ചു ഒട്ടിക്കുക. ഫ്രൈ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കിഴികൾ ഇട്ട് എല്ലാ വശവും ഗോൾഡൻ കളർ ആകും വരെ ഫ്രൈ ചെയ്യുക. കിടുക്കൻ പലഹാരം റെഡി. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA