ADVERTISEMENT

ദോശ ഇഡ്ലി തുടങ്ങിയ പ്രാതൽ വിഭവങ്ങൾ അവർത്തിക്കപ്പെടുമ്പോൾ മടുപ്പ് അനുഭവപ്പെടും. വൈവിധ്യമാർന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് ഐറ്റം ആണ് " കുഴി പണിയാരം ", ഉണ്ടയപ്പം, മോരപ്പം എന്നൊക്കെ അറിയപ്പെടുന്നൊരു വിഭവമാണിത്.

ചേരുവകൾ

  • പച്ചരി - 2 ഗ്ലാസ് 
  • ഉഴുന്ന് പരിപ്പ് - 2 ടേബിൾ സ്പൂൺ ( ഇത് രണ്ടും 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക)

 

  • ദോശ മാവ് - 1 1/2 കപ്പ്‌ 
  • തൈര് - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - 1 1/2 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - ആവശ്യത്തിന് 
  • ഉഴുന്നുപരിപ്പ് - 1 ടീ സ്പൂൺ 
  • പച്ചമുളക് - 3-4 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി -6-7 എണ്ണം 
  • കറിവേപ്പില 

തയാറാക്കുന്ന വിധം

  • പച്ചരിയും ഉഴുന്നും അരയ്ക്കുക. 
  • ദോശ മാവിലേക്കു അരച്ചു വെച്ച പച്ചരിമാവും തൈരും, ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം മാവിലേക്ക് വെളിച്ചെണ്ണയിൽ കടുക്‌ , ഉഴുന്ന് പരുപ്പ് , ഇഞ്ചി, പച്ച മുളക്, ചെറിയ ഉള്ളിയും ചേർത്ത് വറുത്തിടുക. 
  • ഉണ്ണിയപ്പം തയാറാക്കുന്ന കുഴിയൻ പാത്രത്തിൽ  1 ടീ സ്പൂൺ വീതം എണ്ണ ഒഴിച്ച് അപ്പം ചുട്ടെടുക്കാം. രണ്ട് ഭാഗവും ഇളം ബ്രൗൺ നിറം ആകുമ്പോൾ അപ്പം എടുത്ത് മാറ്റാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com