ADVERTISEMENT

ചുരുങ്ങിയ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആരാധാകരെ സ്വന്തമാക്കിയ ഫുൾജാർ സോഡ ഇപ്പോൾ നിരവധി രുചികളിൽ ലഭ്യമാണ്. ഇതൊന്ന് രുചിച്ച് നോക്കാൻ ആളുകൾ കൂടി നഗരങ്ങളിൽ വൻ ട്രോഫിക്ക് ബ്ലോക്കുകൾ വരെയാണ്!. വീട്ടിൽ തന്നെ രണ്ടു വ്യത്യസ്ത രുചിയിൽ ഫുൾജാർ സോഡ തയാറാക്കിയാലോ? ഓറഞ്ച്, തണ്ണിമത്തൻ രുചികളിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

തയാറാക്കുന്ന വിധം

  • ഒരു വലിയ ഗ്ലാസും അതിന്റെ ഉള്ളിൽ കൊള്ളുന്ന രീതിയിൽ  ചെറിയ ഗ്ലാസും വേണം.

ഓറഞ്ച് ഫുൾ ജാർ  സോഡാ 

ചെറിയ ഗ്ലാസിലേക്  2 ടേബിൾ സ്പൂൺ ഓറഞ്ച് ജ്യൂസ്‌ , രണ്ടു ടീസ്പൂൺ വീതം നാരങ്ങാ നീര് , ഇഞ്ചി നീര് , ഷുഗർ സിറപ്, കുതിർത്തു വെച്ച  സബ്ജാസീഡ് എന്നിവ ഒഴിക്കുക. ഒരു ടീസ്പൂൺ ഉപ്പും ഒരു പച്ചമുളക് ചതച്ചതും ചേർക്കാം.

  • ഫുൾ ജാർ സോഡാ റെഡിയാക്കാൻ, വലിയ ഗ്ലാസിലേക് ഒരു ബോട്ടിൽ സോഡാ പൊട്ടിച്ചൊഴിക്കുക. അതിന്റ ഉള്ളിലേക്കു പതുക്കെ കുഞ്ഞു ഗ്ലാസ് ഇടുക. പതഞ്ഞുപൊങ്ങി പുറത്തേക് വരുമ്പോൾ കുടിക്കാം. ഒരു വലിയ പ്ലേറ്റിനു മുകളിൽ വച്ച് ഈ സോഡ തയാറാക്കിയാൽ സോഡ പതഞ്ഞുപൊങ്ങി വെള്ളം താഴെ വീണു പോകുന്നത് ഒഴിവാക്കാം.

തണ്ണിമത്തൻ ഫ്‌ളേവറിൽ പിങ്ക് സോഡാ 

ചെറിയ ഗ്ലാസിലേക്  2 ടേബിൾ സ്പൂൺ തണ്ണിമത്തൻ ജ്യൂസ്, രണ്ടു ടീസ്പൂൺ വീതം നാരങ്ങാ നീര്, ഇഞ്ചി നീര്, ഷുഗർ സിറപ്പ്, കുതിർത്തു വെച്ച  സബ്ജാസീഡ് എന്നിവ ഒഴിക്കുക. ഒരു ടീസ്പൂൺ ഉപ്പും ഒരു പച്ചമുളക് ചതച്ചതും ചേർക്കാം.

  • ഇനി ഫുൾ ജാർ സോഡാ റെഡിയാക്കാം, വലിയ ഗ്ലാസിലേക് ഒരു ബോട്ടിൽ സോഡാ പൊട്ടിച്ചൊഴിക്കുക. അതിന്റ ഉള്ളിലേക്കു പതുക്കെ ചെറിയ ഗ്ലാസ് ഇടുക. പതഞ്ഞുപൊങ്ങി വരുമ്പോൾ കുടിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com