ADVERTISEMENT

നാടൻ രുചിയും  ചൈനീസ് രുചിയും കൂടി കലർന്നൊരു  ദോശ കഴിച്ചിട്ടുണ്ടോ. നല്ലൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. സ്കൂൾ തുറന്നു കഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ദോശ ഇങ്ങനെ തയാറാക്കി കൊടുത്തു നോക്കൂ.

ചേരുവകൾ

  • ദോശമാവ് -3 കപ്പ്
  • നെയ്യ് -കാൽ കപ്പ്
  • ഷെസ്​വാൻ സോസ് - കാൽ കപ്പ്
  • ഓയിൽ - ഒരു ടീസ്പൂൺ
  • സവാള അരിഞ്ഞത് - അരക്കപ്പ് 
  • കാബേജ് അരിഞ്ഞത് - അരക്കപ്പ് 
  • കാരറ്റ് അരിഞ്ഞത് - അര കപ്പ് 
  • സ്പ്രിംഗ് ഒനിയൻ - അരിഞ്ഞത് അരക്കപ്പ് 
  • കാപ്സിക്കം അരിഞ്ഞത് -അരക്കപ്പ്
  • നൂഡിൽസ് വേവിച്ചത് -അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • സോയാസോസ് – ഒരു ടീസ്പൂൺ
  • ഷെസ്​വാൻ സോസ് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് എല്ലാ പച്ചക്കറികളും  ചെറുതീയിൽ വേവിച്ചെടുക്കുക. ഏകദേശം മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ന്യൂഡിൽസും സോയാസോസും ഷെസ്​വാൻ സോസും ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

ദോശക്കല്ലിൽ ഓരോ  തവി മാവൊഴിച്ച് പരത്തി മൊരിഞ്ഞു വരുമ്പോൾ  ഒരു ടീസ്പൂൺ ഷെസ്​വാൻ സോസ്, ഒരു ടീസ്പൂൺ നെയ്യും ചേർത്ത്  എല്ലാ ഭാഗത്തും പരത്തുക. തയാറാക്കി വച്ചിരിക്കുന്ന പച്ചക്കറി - നൂഡിൽസ് കൂട്ടിൽ നിന്നും  ഒന്നോ രണ്ടോ ടീസ്പൂൺ ഇതിന്റെ മുകളിൽ വെച്ച്   ദോശ റോൾ  ചെയ്തെടുത്ത് നടുവേ കട്ട് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com