ADVERTISEMENT

ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ കുങ്കുമ പൂവ് ചേർത്തൊരു റൈസ് ഖീർ തയാറാക്കിയാലോ?

ചേരുവകൾ 

  • ബസ്മതിഅരി  -    1/2 കപ്പ് 
  • കുങ്കുമപ്പൂ        -    15 എണ്ണം 
  • കൊഴുപ്പുള്ളപാൽ   - 1 ലിറ്റർ 
  • ക്രീം                 -       1 ലിറ്റർ 
  • നെയ്യ്               -       2 ടീസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക്  – 150 മില്ലിലിറ്റർ അല്ലെങ്കിൽ പഞ്ചസാര – 1/2 കപ്പ്  (മധുരത്തിനനുസരിച്ച് മാറ്റം വരുത്തുക) 
  • പിസ്താ അരിഞ്ഞത്  – 2 ടേബിൾസ്പൂൺ (രണ്ടു മണിക്കൂർ ചൂടു വെള്ളത്തിൽ കുതിർത്തു വയ്ക്കണം)
  • ബദാം അരിഞ്ഞത്  – 2  ടേബിൾസ്പൂൺ  (രണ്ടു മണിക്കൂർ ചൂടു വെള്ളത്തിൽ കുതിർത്തു വയ്ക്കണം)
  • ഉണക്കമുന്തിരി – ആവശ്യത്തിന്
  • ഏലക്കായ പൊടിച്ചത് – 1/2 ടീസ്പൂൺ 
  • ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

  • ആദ്യം പാൽ കുറുക്കി എടുക്കണം. 
  • അരക്കപ്പ് ബസ്മതി റൈസ്  കഴുകി വാരി  അരമണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. 
  • ഇനി ചുവടു കട്ടിയുള്ള കുഴിവുള്ള പാത്രം എടുത്തു അതിലേക്കു ഒരു ലിറ്റർ പാൽ  അരലിറ്റർ ക്രീം ചേർത്ത് ഇളക്കി യോജിപ്പിച്ചു മീഡിയം തീയിൽ അടുപ്പത്തു വച്ച് ഇളക്കി കൊടുക്കുക. 
  • തീ കൂട്ടി വച്ച് നന്നായി ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അതിൽ നിന്നും ഒരു അര കപ്പ് പാൽ എടുത്ത് ചൂടാക്കിവച്ചിരിക്കുന്ന കുങ്കുമപൂവ് ചേർത്ത്  നന്നായി ഇളക്കുക. ഈ കൂട്ട് 1/2  ലിറ്റർ ക്രീമിൽ കുറേശ്ശേ മിക്സ് ചെയ്തു തീ വളരെ കുറച്ച് വച്ച് മറ്റൊരു അടുപ്പിൽ ചൂടാക്കുക. അല്ലെങ്കിൽ ഉപയോഗിക്കുന്നതിനു മുന്നേ കുറച്ചു നേരം മൈക്രോ വേവ് ചെയ്തെടുക്കാം. (കുങ്കുമപൂവ് പാലിൽ ചേർക്കുന്നതിനു മുൻപ് പാനിലിട്ട് ചൂടാക്കി എടുത്താൽ നല്ല കളർ ലഭിക്കും.)
  • പാനിൽ രണ്ടു ടീസ്പൂൺ നെയ്യ് ഒഴിച്ച് ബദാം – പിസ്താ എന്നിവ വറുത്തെടുക്കുക. 
  • അതേ പാനിൽ അരി ഇട്ടു നന്നായി  വഴറ്റി തിളയ്ക്കുന്ന പാലില്‍ ചേർത്ത് ഇളക്കി കൊടുക്കുക. ഇരുപതു മിനിറ്റ് എടുക്കും അരി നന്നായി വെന്തുവരാൻ. നന്നായിവെന്തുവരുമ്പോളേക്കും പാല് നന്നായി വറ്റി കുറുകി തുടങ്ങിയിരിക്കും. ഇഷ്ടമാണെങ്കിൽ അരി ഉടച്ചു കൊടുക്കാം.  അരിവെന്തതിനുശേഷം മാത്രം മധുരം ചേർക്കുക. ഒരു നുള്ള് ഉപ്പും  ചേർത്ത് ഇളക്കി ഒരു അഞ്ചു മിനിറ്റ് കുറഞ്ഞ തീയിൽ നന്നായി ഇളക്കി കൊടുക്കുക. അതിലേക്കു പകുതി വറുത്തുവച്ചിരിക്കുന്ന നട്സ് ചേർത്ത് ഇളക്കി, ഏലക്കായപൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ചൂടുള്ള ക്രീം കുങ്കുമപൂ മിക്സ് കുറേശേ  ചേർത്ത് യോജിപ്പിച്ച് അഞ്ചുമിനിറ്റ് കൂടി കുറഞ്ഞ തീയിൽ നനായി തിളപ്പിക്കുക. വാങ്ങിവച്ച് തണുപ്പിച്ചോ ചൂടോടു കൂടിയോ സെർവ്ചെയ്യാം. വിളമ്പുന്നതിന് മുൻപ് റോസ്​വാട്ടർ ചേർത്ത് ഇളക്കി നട്സ് കുങ്കുമപ്പൂ മുകളിൽ വിതറി കൊടുക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com