ADVERTISEMENT

ചിക്കൻ രുചിയിൽ വ്യത്യസ്തമായൊരു പോപ്സിക്കിൾ തയാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിക്കൻ വിഭവമാണിത്.

  •  ചിക്കൻ - 200ഗ്രാം 
  • ഉരുളക്കിഴങ്ങ് - 1 
  • വെള്ള കടല - 1 കപ്പ്‌ 
  • വെളുത്തുള്ളി - 5-6 എണ്ണം 
  •  ഇഞ്ചി - ചെറിയ കഷ്ണം 
  •  മുളകുപൊടി - 1 ടീ സ്പൂൺ 
  •  കുരുമുളക് പൊടി - 1 ടീ സ്പൂൺ 
  •  ബ്രഡ് - 3 കഷ്ണം 
  •  നാരങ്ങനീര് - 1
  •  മുട്ട - 2 എണ്ണം 
  •  ബ്രെഡ് പൊടിച്ചത് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

ചീസ് സോസ് 

  • ബട്ടർ - 50 ഗ്രാം 
  • പാൽ - 250 മിലി 
  •  മൈദ - 1 ടീ സ്പൂൺ
  •  ചെഡാർ ചീസ് - 100ഗ്രാം 
  • ഉപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • ചിക്കൻ, ഉരുളക്കിഴങ്ങ്, വെള്ള കടല, വെളുത്തുള്ളി,ഇഞ്ചി, മുളകുപൊടി, കുരുമുളക് പൊടി, ബ്രഡ് , നാരങ്ങനീര് എന്നിവ നന്നായി അരച്ചെടുക്കുക. അതിന് ശേഷം കുറച്ച് അരച്ചുവെച്ചതു എടുത്ത് കോൽ ഐസിന്റെ ആകൃതിയിൽ ആക്കുക. ഐസ് സ്റ്റിക്ക് അതിലേക്ക് കുത്തി വയ്ക്കുക. 
  • ഒരു മണിക്കൂർ ഫ്രീസറിൽ വെച്ചാൽ കട്ടി ആയി കിട്ടും. 
  • ഒരു പ്ലേറ്റിൽ മുട്ട എടുക്കുക, അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ബ്രഡ് പൊടിച്ചത് എടുത്ത് 1/4 ടീ സ്പൂൺ ഉപ്പും 1/4 ടീ സ്പൂൺ കുരുമുളകും ചേർത്ത് ഇളക്കി വയ്ക്കുക. 
  • ഉണ്ടാക്കിവെച്ചിരിക്കുന്ന ചിക്കൻ പോപ്‌സിക്കിൾ മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറത്തു കോരുക. 

ചീസ് സോസ് 

ഒരു പാനിൽ ബട്ടർ ചൂടാക്കി പാലൊഴിച്ചു തിളപ്പിക്കുക. അതിലേക്ക് മൈദ ചേർക്കുക. കുറുകി വരുമ്പോൾ അതിലേക്ക് ചീസ് ചേർത്ത് സോസ് പരുവം ആവുമ്പോൾ വാങ്ങി വയ്ക്കുക. ചിക്കൻ പോപ്‌സിക്കിൾ ചീസ് സോസും ടൊമാറ്റോ സോസും ചേർത്ത് കഴിക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com