ADVERTISEMENT

ചായക്ക്‌  ഒപ്പം കൊറിക്കാൻ എളുപ്പത്തിൽ മസാല കപ്പലണ്ടി വീട്ടിൽ തയാറാക്കിയാലോ?. 2 സ്പൂൺ എണ്ണയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ചേരുവകൾ:

  • ഉപ്പിട്ട് വറുത്ത കപ്പലണ്ടി-1/2 കപ്പ്
  • കടല പൊടി- 2 ടേബിൾസ്പൂൺ
  • മുളക് പൊടി-1/2 ടേബിൾസ്പൂൺ
  • പെരിഞ്ചീരകം പൊടിച്ചത് -1/4 ടേബിൾസ്പൂൺ
  • കായം- ഒരു നുള്ള്
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വെള്ളം - 3 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാകാൻ : 5 മിനിറ്റ്
പാചകത്തിന് :4  മിനിറ്റ്

തയാറാക്കുന്ന വിധം 

ആദ്യം കടല പൊടിയും മുളക് പൊടിയും പെരിഞ്ചീരകം പൊടിച്ചതും കായവും ഉപ്പും ഒരു സ്പൂൺ ഓയിലും വെള്ളവും ചേർത്ത് ബാറ്റർ തയാറാക്കുക. അതിലേക്കു ഉപ്പിട്ട് വറുത്ത കപ്പലണ്ടി ഇട്ടു നന്നായി മസാല പിടിപ്പിക്കുക. ഒരു മൈക്രോവേവ് സേഫ് പ്ലേറ്റ് എടുത്തു ഒരു സ്പൂൺ ഓയിൽ നന്നായി പരത്തുക .അതിലേക്കു മസാല കപ്പലണ്ടി ഒന്നോടൊന്നു തൊടാതെ ഇട്ടു കൊടുക്കുക.ഇനി 4 മിനിറ്റ് മൈക്രോവേവിൽ കുക്ക് ചെയ്യുക. നമ്മുടെ ടേസ്റ്റി മസാല കപ്പലണ്ടി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com