ഗോതമ്പുപൊടി കൊണ്ട് തട്ടുകട സ്റ്റൈലിൽ പഴംപൊരി

701200716
SHARE

മൈദ ചേര്‍ക്കാതെ ഏറ്റവും രുചികരമായ നാടൻ പഴംപൊരി, നല്ല തട്ടുകട സ്റ്റൈലിൽ പഴംപൊരി തയാറാക്കാം. ഗോതമ്പുപൊടി കൊണ്ട് ഇത്രയുംരുചിയായിട്ടു ഉണ്ടാക്കാമെങ്കിൽ പിന്നെ എന്തിനാ വെറുതെ മൈദ ചേർത്ത് ആരോഗ്യം കളയുന്നത്. കൂടെ നല്ല ചൂടൻ ബീഫ് റോസ്റ്റ് വേണം. 

ചേരുവകൾ 

  • അപ്പംമാവ് അല്ലെങ്കിൽ ദോശമാവ്  – 1/2 കപ്പ് 
  • ഗോതമ്പുപൊടി - 1/2 കപ്പ് 
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • പഞ്ചസാര -   1 ടേബിൾസ്പൂൺ (മധുരം അനുസരിച്ച് ചേർക്കാം)
  • ഉപ്പ് –  1/4  ടീസ്പൂൺ 
  • നന്നായി പഴുത്ത ഏത്തപ്പഴം –  4 (ഏത്തപ്പഴംതൊലികളഞ്ഞ് മൂന്നോ നാലോ കഷണങ്ങളായിട്ട് നീളത്തിൽ മുറിച്ചുവയ്ക്കുക. നന്നായിപഴുത്ത പഴം ഉപയോഗിച്ചാൽ നല്ല രുചിയായിരിക്കും)

തയാറാക്കുന്ന വിധം

അര കപ്പ് അപ്പം/ദോശ മാവിലേക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും 1/2 കപ്പ് ഗോതമ്പുപൊടിയും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1/4 ടീസ്പൂൺ ഉപ്പും പാകത്തിന് മധുരവും  ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം. കുറേശ്ശേ വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള മാവ് തയാറാക്കുക. ഒത്തിരിനേർത്തുപോകരുത്. ഇഷ്ടമാണെങ്കിൽകുറച്ചുചെറുജീരകവും കറുത്തഎള്ളും  ചേർത്ത്കൊടുക്കാം.  

ഈ മാവ് പത്തുമിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം ഫ്രൈ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA