ADVERTISEMENT

എത്ര രുചികരമായ കറി കൂട്ടി ചോറ് കഴിച്ചാലും, അൽപം ചമ്മന്തി ചേർത്ത് ചോറ് കഴിക്കുന്ന സ്വാദ് കിട്ടുമോ? കറിവേപ്പില, മല്ലിയില, പുതിനയില കൊണ്ട് മൂന്ന് വ്യത്യസ്ത രുചികളിൽ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • വെളിച്ചെണ്ണ -1/4 ടീ സ്പൂൺ 
  • ചുവന്ന മുളക് - 5 എണ്ണം 
  • ചെറിയ ഉള്ളി - 5-6 എണ്ണം 
  • പുളി - വളരെ കുറച്ച് 
  • കറിവേപ്പില - ഒരു കൈ പിടി 
  • കല്ലുപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ഇതെല്ലാം ചേർത്ത് നന്നായി വറുക്കുക. കറിവേപ്പില മൊരിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. തണുത്ത ശേഷം അരച്ചെടുക്കുക. വെള്ളം ചേർക്കാതെ അരയ്ക്കുക. 

മല്ലിയില ചമ്മന്തി 

  • വെളിച്ചെണ്ണ - 1/4ടീ സ്പൂൺ 
  • നാളികേരം - 1/4 കപ്പ്‌ 
  • പച്ചമുളക് -5 -6 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • പുളി - കുറച്ച് 
  • മല്ലിയില - ഒരു കൈ പിടി 
  • ഉപ്പ് - 1/4 ടീ സ്പൂൺ 
Coriander-chammanthi

തയാറാക്കുന്ന വിധം

വെളിച്ചെണ്ണയിൽ നാളികേരം പച്ചമുളക്, ഇഞ്ചി ചേർത്ത് വഴറ്റുക. അതിലേക്ക് മല്ലിയില പുളി എന്നിവ ഉപ്പും ചേർത്ത് വഴറ്റുക. 

മല്ലിയില സോഫ്റ്റ്‌ ആവുമ്പോൾ വാങ്ങി തണുക്കാൻ വെക്കുക. തണുത്ത ശേഷം അരച്ചെടുക്കുക. 

പുതിനയില ചമ്മന്തി 

  • വെളിച്ചെണ്ണ - 1/4 ടീ സ്പൂൺ 
  • നാളികേരം - 1/4 കപ്പ്‌ 
  • ചുവന്ന മുളക് - 4-5 എണ്ണം 
  • പുളി - കുറച്ച് 
  • ഉപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

mint-chammanthi

വെളിച്ചെണ്ണയിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com