ADVERTISEMENT

ഉരുളക്കിഴങ്ങു കൊണ്ട് തയാറാക്കുന്ന ഈ കറിക്ക് ബട്ടർ ചിക്കന്റെ സ്വാദാണ്. നോൺ–വെജ് ഒന്നുമില്ലാത്തപ്പോൾ ഈ കറി ഒന്നു തയാറാക്കി നോക്കൂ.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 2
  • സവാള - 1
  • പച്ചമുളക് - 2
  • തക്കാളി - 1
  • മല്ലിയില - 1/2കപ്പ്‌ 
  • കസൂരിമേത്തി - 1 ടേബിൾസേപൂൺ
  • അണ്ടിപ്പരിപ്പ് - 8/10
  • ചുവന്ന ഉണക്കമുളക് പേസ്റ്റ് - 1 ടേബിൾസേപൂൺ
  • ഗരംമസാല -1/2 ടീസ്പൂൺ
  • പുളിപ്പില്ലാത്ത തൈര് -4 ടേബിൾ സ്പൂൺ
  • ബട്ടർ - ആവശ്യത്തിന്
  • മുളകുപൊടി -1 ടേബിൾ സ്പൂൺ
  • ഉപ്പ്  - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും  1/2 ഗ്ലാസ്‌ വെള്ളവും ഒഴിച്ച് കുക്കറിൽ ഒരു വിസിൽ വരെ വേവിച്ചെടുക്കാം. ഇനി ഉരുളക്കിഴങ്ങു ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം. അതിനായ് ഒരു പാനിൽ 5 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചതിന് ശേഷം ചൂടായാൽ ഉരുളക്കിഴങ്ങ് ചേർക്കാം. അതിന്റെ കളർ ഒന്ന് മാറി വരുമ്പോൾ അതിലേക് 1 ടീസ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കുക. 2 സെക്കന്റിനു ശേഷം എണ്ണയിൽ നിന്നും ഉരുളക്കിഴങ്ങു മാറ്റാം.

ഇനി ഒരു കപ്പിലേക്ക് 4 ടേബിൾ സ്പൂൺ തൈര് എടുത്തതിന് ശേഷം നന്നായി ബീറ്റ് ചെയ്ത് ഇതിലേക്ക് 1/2 ടീസ്പൂൺ ഗരംമസാലപ്പൊടി ഇട്ടുകൊടുത്തു യോജിപ്പിക്കുക.

ഒരു പാനിലേക് 2 ടേബിൾസ്പൂൺ ബട്ടർ ഉരുക്കിയെടുത്തതിന് ശേഷം സവാള, പച്ചമുളക്, തക്കാളി എല്ലാം ചേർത്ത്  3 സെക്കന്റ്‌ വഴറ്റിയെടുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് യോജിപ്പിച്ച് പാൻ ഓഫ് ചെയ്യാം. ഇത് ചൂടാറിയ ശേഷം വെള്ളം ഒഴിക്കാതെ മിക്സിയിൽ അടിച്ചെടുക്കുക.

പാനിലേക്ക് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അരച്ചു വച്ച ചുവന്ന ഉണക്ക മുളകിന്റെ പേസ്റ്റ് ചേർക്കാം, അതിന്റെ പച്ച മണം മാറിയാൽ അരച്ച് വെച്ച സവാള തക്കാളി അണ്ടിപ്പരിപ്പ് മിക്സ്‌ ഒഴിക്കാം. ഇതിലേക്ക് 1/2ഗ്ലാസ്‌  വെള്ളം ഒഴിച്ചു തിളപ്പിച്ചെടുക്കുക. 2 മിനിറ്റ്  തിളപ്പിച്ച്, ഇതിലേക്കു ഫ്രൈ ചെയ്തു വെച്ച ഉരുളക്കിഴങ്ങു ഇട്ടുകൊടുക്കാം നല്ലവണ്ണം യോജിപ്പിച്ചതിന് ശേഷം 2 മിനിറ്റ് അടച്ചുവെച്ചു വേവിക്കുക. 2 മിനിറ്റിന് ശേഷം 1 ടേബിൾ സ്പൂൺ കസൂരിമേത്തി ഇതിലേക്കു ഇട്ടുകൊടുക്കുക. എടുത്തുവെച്ച മല്ലിയില കൂടി ഇട്ട് യോജിപ്പിക്കുക.വളരെ ടേസ്റ്റി ആയിട്ടുള്ള ദം ആലൂ കാശ്മീരി റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com