sections
MORE

കഞ്ഞിവെള്ളം ചേർത്ത് ലെയർ പുഡിങ് തയാറാക്കാം !

Pudding Recipe
SHARE

പല ലെയറുകളിൽ തീർത്ത ഈ  പുഡിങ് ഈസിയായി വീട്ടിൽ തയാറാക്കാം, ഈ പുഡിങിൽ കഞ്ഞിവെളളവും ചേർക്കുന്നുണ്ട്. രുചികരമായ ഈസി റെസിപ്പി എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • കഞ്ഞി വെള്ളം - 1 കപ്പ്
  • പാൽ - 1 കപ്പ്
  • അരിപ്പൊടി / കോൺഫ്ലോർ - 1 ടീസ്പൂൺ 
  • പഞ്ചസാര - 1/2 കപ്പ് 
  • വനില എസ്സൻസ് - 1/2 ടീസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 3 ടീസ്പൂൺ 
  • പൈനാപ്പിൾ ഫ്ലേവർ -2 തുള്ളി
  • പിസ്താ ഫ്ലേവർ -2 തുള്ളി
  • സ്ട്രോബെറി ഫ്ലേവർ -2 തുള്ളി  
  • ചോക്ലേറ്റ് ഫ്ലേവർ -2 ടീസ്പൂൺ 
  • കിസ്മിസ്, അനാർ, കശുവണ്ടി, മാമ്പഴം കഷണങ്ങളാക്കിയത് – അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

  • ഒരു പാനിൽ പാലും കഞ്ഞിവെള്ളവും അരിപ്പൊടി കുറച്ചു കഞ്ഞിവെള്ളത്തിൽ കലക്കിയതും (പകരം കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം) വനില എസ്സൻസും ചേർത്ത്‌‌ നന്നായി യോജിപ്പിച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.
  • നന്നായി കുറുക്കി എടുക്കുക, കുറുകിവന്നു തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത്‌‌ കുറുക്കി എടുക്കുക. തുടരെ ഇളക്കാം. ഒട്ടും കട്ട കെട്ടരുത്. 
  • ചൂട്‌ കുറഞ്ഞശേഷം  4 പാത്രത്തിൽ ആക്കി ഓരോന്നിലും ഓരോ ഫ്ലേവർ ചെർത്ത്‌ മിക്സ് ചെയ്ത് കിസ്മിസ്, അനാർ, കശുവണ്ടിപ്പരിപ്പ്, മാമ്പഴം കഷങ്ങളാക്കിയത്‌ എന്നിവ ചേർത്ത്‌‌ അലങ്കരിക്കാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA