ADVERTISEMENT

കാപ്പിയുടെ മണവും രുചിയും! കൂടെ പഴുത്ത അവക്കാഡോയും  തണുത്ത പാലും പഞ്ചസാരയും  ചേരുമ്പോൾ ഓരോ ഗ്ലാസും വേഗം തീരും. കുട്ടികളുടെ വയറു നിറയ്ക്കാൻ ഈ സ്മൂത്തി ഒരു ഗ്ലാസ് മതി. ബട്ടർ ഫ്രൂട്ട് അല്ലെങ്കിൽ ‘വെണ്ണപ്പഴം’ ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മോണോസാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ ധാരാളം ഉണ്ട്.

ചേരുവകൾ

  • അവക്കാഡോ - 2 എണ്ണം
  • ഇൻസ്റ്റന്റ് കാപ്പി പൊടി 1-1/2 ടേബിൾ സ്പൂൺ 
  • പാൽ - 400 മില്ലിലിറ്റർ
  • വനില എസ്സൻസ്‌ -1/4 ടീ സ്പൂൺ 
  • പഞ്ചസാര - 2-3 ടേബിൾ സ്പൂൺ 
  • ചൂടു വെള്ളം -1/4 കപ്പ് 

തയാറാക്കുന്ന വിധം

  • ചൂടു വെള്ളത്തിൽ കാപ്പിപ്പൊടി ഇട്ട് ഇളക്കി തണുപ്പിച്ചു എടുക്കുക. പഴുത്ത അവക്കാഡോ മുറിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് ഇതിലെ ഫ്ലഷ് എടുക്കുക. പാൽ ഫ്രിജിൽ വച്ച് നന്നായിതണുപ്പിക്കുക. ഒരു മിക്‌സിയുടെ ജാറിലേക്ക് പാൽ, പഞ്ചസാര, അവക്കാഡോ, കാപ്പി, വനില എസ്സൻസും ഇട്ട് നന്നായി അടിച്ചെടുക്കുക. രുചി നോക്കി കൂടുതൽ കാപ്പി വേണമെങ്കിൽ ചേർക്കാം. സ്വാദിഷ്ടമായ ഈ സ്മൂത്തി മുകളിൽ അൽപ്പം കാപ്പി പൊടി അല്ലെങ്കിൽ കൊക്കോ പൗഡർ വിതറി വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com