ADVERTISEMENT

വളരെ രുചികരവും വ്യത്യസ്തവുമായ ഗോതമ്പു ദോശ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 1/2 കപ്പ്
  • തേങ്ങ ചിരകിയത് - 1/2 കപ്പ്
  • തൈര്  - 2 ടേബിൾസ്പൂൺ
  • സവാള  -1
  • കാരറ്റ്  - 1
  • പച്ചമുളക് - 2
  • ഇഞ്ചി  - ചെറിയ കഷ്ണം 
  • കറിവേപ്പില 
  • കടുക്  - 1 ടീസ്പൂൺ
  • എണ്ണ - 1 ടീസ്പൂൺ
  • ഉപ്പ് 
  • വെള്ളം 

തയാറാക്കുന്ന വിധം

  • ഗോതമ്പു പൊടിയും തൈരും, ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശയ്ക്കുള്ള മാവ് തയാക്കാം.
  • ഒരു പാൻ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം ഈ കൂട്ട് ദോശയുടെ ബാറ്ററിലേക്കു ചേർത്ത് കൊടുക്കുക. തേങ്ങ ചിരകിയതും കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക. 
  • സാധാരണ ദോശ പോലെ ചുട്ടെടുക്കുക. കൂടുതൽ രുചിക്ക് വേണ്ടി നെയ്യ് ചേർത്തുകൊടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com