ADVERTISEMENT

ഈ ബർഗർ ബർഗർ എന്നു കേൾക്കുമ്പോഴേ ജങ്ക് ഫു‍ഡ് ഓർമ്മയാണോ? കൊതിപ്പിക്കുന്ന രുചിയിൽ ചിക്കൻ ബർഗർ വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ :

  • ചിക്കൻ ബ്രസ്റ്റ് – 2 എണ്ണം 
  • ഗാർലിക് പൗഡർ – 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • മുളക് പൊടി – 1 ടീസ്പൂൺ
  • സോയ സോസ് – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

കോട്ടിങിന് ആവശ്യമുള്ള ചേരുവകൾ 

  • മൈദ – 1 കപ്പ്
  • കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
  • മുട്ട – ഒന്ന്
  • ഗാർലിക് പൗഡർ – 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി –  1/2 ടീസ്പൂൺ
  • മുളക് പൊടി – 1 ടീസ്പൂൺ
  • പാൽ –   2 ടേബിൾ സ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

 

  • മയോ സോസ് 
  • ചില്ലി സോസ്
  • മയോണൈസ്
  • ടൊമാറ്റോ സോസ്

തയാറാക്കുന്ന വിധം  

ചിക്കൻ ബ്രെസ്റ്റ് എടുക്കുക അതിനെ കനം കുറച്ച് മുറിക്കുക പിന്നെ ഹാമ്മർ ഉപയോഗിച്ചു അടിച്ചു പരത്തുക. (ചപ്പാത്തി പലകയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിൽ ചിക്കൻ കഷണങ്ങൾ നിരത്തി കവർ കൊണ്ട് മൂടി ചപ്പാത്തി പരത്തുന്ന കോൽ ഉപയോഗിച്ചും അടിച്ചു പരത്താം)

ഒരു ബൗളിൽ ഗാർലിക് പൗഡർ, കുരുമുളകുപൊടി, മുളക് പൊടി, സോയ സോസ്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് ചിക്കൻ ഇട്ട് മസാല പുരട്ടി അരമണിക്കൂർ വയ്ക്കുക.

ചിക്കൻ വറുത്തെടുക്കാൻ  മൈദ ,കോൺഫ്ലോർ, ഗാർലിക് പൗഡർ, കുരുമുളകുപൊടി,മുളക്പൊടി ഒരു പാത്രത്തിൽ  ഇട്ട് മിക്സ് ചെയ്തു മാറ്റി വയ്ക്കുക. ഇനി വേറൊരു പാത്രത്തിൽ ഒരു മുട്ടയും പാലും ചേർത്ത് യോജിപ്പിക്കുക. ചിക്കൻ എടുത്ത് പൊടിയിലും പിന്നെ മുട്ടയിലും പിന്നെ പൊടിയിലും മുക്കി എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.  ഇങ്ങനെ എല്ലാം ഫ്രൈ ചെയ്തെടുക്കാം

ബർഗർ സെറ്റ് ചെയ്യാം :

  • ബർഗർ ബൺ
  • മയോണൈസ്
  • ക്രിസ്‌പി ചിക്കൻ
  • മായോ സോസ്
  • ചീസ് സ്ലൈസ്
  • ടൊമാറ്റോ സോസ്

ഇനി ബർഗർ ബൺ എടുത്ത് നടുവേ മുറിച്ച് ഒരു ഭാഗം മയോ സോസ് തേച്ചു കൊടുക്കുക പിന്നെ അതിന്റെ മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ വയ്ക്കുക പിന്നെ തക്കാളിയും ലെറ്റൂസും വച്ച് ചീസ് ഷീറ്റ് വയ്ക്കുക ഇങ്ങനെ ബർഗർ സെറ്റ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com