ADVERTISEMENT

കുട്ടികൾക്കും മുതിർ‍ന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നൊരു ബ്രഡ് സാൻവിച്ച് രുചി പരിചയപ്പെടാം. 

1.ചിക്കൻ ( ഒറിഗാനോ, റോസ്മേരി, ഉപ്പ്‌, കുരുമുളക്, ഒായിൽ എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് പാനിൽ ഗ്രിൽ ചെയ്തെടുത്തത്) - 700 ഗ്രാം
 പൈനാപ്പിൾ കഷ്ണങ്ങളാക്കിയത് - 1 കപ്പ്
 ഗ്രീൻ ആപ്പിൾ - 2
മുന്തിരി (ഗ്രീൻ)- 1/2 കപ്പ്
വറുത്ത ബദാം- 1/2 കപ്പ്

 

2. മുട്ട - 2
ചെറുനാരങ്ങാനീര് - 1/2 വലുത് 
പഞ്ചസാര - 1/2 ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
വിനാഗിരി - 1/2 ചെറിയ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് - 1 വലിയ സ്പൂൺ
ചില്ലി സോസ് - 2 വലിയ സ്പൂൺ
വെളുത്തുള്ളി -5 അല്ലി
ക്രീം - 2 വലിയ സ്പൂൺ

3. സൺഫ്ലവർ  ഓയിൽ - ആവശ്യത്തിന്

4. ബ്രഡ് സ്ലൈസസ് (മിൽക്‌ ബ്രഡ്) - ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നുറുക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി അരച്ചെടക്കുക. ഇതിലേക്ക് അൽപാൽപമായി ഓയിൽ ഒഴിച്ച് വീണ്ടും അരയ്ക്കുക, കട്ടിയായി വരണം.ഇതാണ് സോസ്. ഇതിൽ ഒന്നാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക.

∙ ഈ മിശ്രിതം ബ്രഡിനു മുകളിൽ വെച്ച് മറ്റൊരു കഷ്ണം ബ്രഡ് കൊണ്ട് മൂടി  മുറിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com