sections
MORE

വെറും 3 ചേരുവകൾ കൊണ്ട് രുചികരമായ പുഡ്ഡിങ്

Pudding
SHARE

എളുപ്പത്തിൽ പാലും മുട്ടയും കൊണ്ടൊരു കിടിലൻ പുഡ്ഡിങ് തയാറാക്കാം. വായിലിട്ടാൽ അലിഞ്ഞു പോകും ഈ സ്വാദിഷ്ടമായ പുഡ്ഡിംഗ്.  

ചേരുവകൾ:

കാരമൽ തയാറാക്കാൻ 

പഞ്ചസാര - 4 ടേബിൾ സ്പൂൺ 

പുഡ്ഡിങ് തയാറാക്കാൻ 

  • പാൽ - 1/2 ലിറ്റർ 
  • പഞ്ചസാര - 1/4  കപ്പ് 
  • മുട്ട - 3  എണ്ണം 
  • വാനില എസ്സൻസ് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

∙ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4  ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക. മീഡിയം ഫ്ലെയിമിൽ നന്നായി ഇളക്കി കൊടുക്കുക. കുറച്ചു കഴിയുമ്പോൾ അത് നിറം മാറി ബ്രൗൺ നിറം ആയി വരും. ഇതിനെ ചൂടോടെ പുഡ്ഡിങ് ട്രേയിലേക്ക് മാറ്റുക. 

∙പാൽ  1/2  കപ്പ് പഞ്ചസാര ഇട്ടു തിളപ്പികുക. 

∙3 മുട്ട വാനില എസെൻസ് ചേർത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് ഇളം  ചൂടോടെ പാൽ ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ആവി പാത്രത്തിൽ ഇറക്കിവച്ചു 20 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം 2  മണിക്കൂർ ഫ്രിജിൽ വയ്ക്കുക. പുഡ്ഡിങ് റെഡി!

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA