ADVERTISEMENT

ബ്രഡ് വീട്ടിലുണ്ടോ? 5 മിനിറ്റിൽ റെഡിയാക്കാവുന്ന  കിടിലൻ പലഹാരത്തിന്റെ രുചിക്കൂട്ട് നോക്കാം.

ചേരുവകൾ 

  • ബ്രഡ് - 5 എണ്ണം
  • കടലമാവ് - 3/4 കപ്പ് 
  • മൈദ - 1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
  • അരിപ്പൊടി -1 ടീസ്പൂൺ
  • സവാള -1
  • മല്ലിയില -1 ടേബിൾ സ്പൂൺ
  • കറിവേപ്പില -1 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
  • പച്ചമുളക് -1 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി -1/2 ടീസ്പൂൺ
  • ബേക്കിങ് സോഡാ -1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് കടലമാവ്, അരിപ്പൊടി, മൈദ എന്നീ  ചേരുവകൾ ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പഴം പൊരിയുടെ മാവ് പോലെ അയവിൽ തയാറാക്കാം. ഇതിലേക്കു സവാള, കറിവേപ്പില, മല്ലിയില ,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്  എന്നിവ  പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ബ്രഡ് കഷ്ണങ്ങൾ ഓരോന്നും നാലായി മുറിക്കാം. ഡീപ്  ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ ബ്രഡ് കഷ്ണങ്ങൾ എടുത്ത് മാവിൽ മുക്കി എണ്ണയിലേക്കിടാം. ഒരു വശം ഗോൾഡൻ കളർ ആയാൽ മറിച്ചിട്ട് മറ്റേ ഭാഗവും ഗോൾഡൻ കളറാക്കി വാങ്ങാം. എല്ലാം ഇത് പോലെ ഫ്രൈ ചെയ്യാം. ടേസ്റ്റി ബ്രഡ് പക്കോറ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com