ADVERTISEMENT

മീൻ ഇഷ്ടപ്പെടുന്നവർക്കായി നല്ല അടിപൊളി നാടൻ മീൻ റോസ്റ്റ്. അപ്പം, ചപ്പാത്തി, ചോറ് ഏതിന്റെ കൂടെയും നല്ല ടേസ്റ്റാണ് ഈ റോസ്റ്റ്.

അയല – ഒന്നര കിലോ (ഏതു മീനും ഉപയോഗിക്കാം)

മീൻ മാരിനേറ്റ് ചെയ്യാൻ

  • മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മല്ലിപൊടി – ഒരു ടീസ്പൂൺ 
  • ഗരം മസാല പൊടി – അര ടീസ്പൂൺ 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
  • വാളം പുളി പേസ്റ്റ് – ഒരു ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • കറിവേപ്പില – രണ്ടു തണ്ട്

മസാല തയാറാക്കാൻ

  • സവാള – 5 (ഇടത്തരം)
  • തക്കാളി –  3
  • പച്ചമുളക് –  5 
  • കറിവേപ്പില – 2 തണ്ട് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
  • മല്ലിപൊടി – അര ടീസ്പൂൺ 
  • മുളകുപൊടി – അര ടീസ്പൂൺ 
  • മീറ്റ് മസാലപ്പൊടി – അര ടീസ്പൂൺ  
  • ‌ഉലുവപ്പൊടി – അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – കാൽ കപ്പ് 

തയാറാക്കുന്ന വിധം

∙ അയല നല്ലപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം രണ്ടു  വശവും കത്തി ഉപയോഗിച്ച്   വരയുക. 

∙ ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾപ്പൊടിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും  പുളി പേസ്റ്റും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതു പോലെ യോജിപ്പിച്ച് ചുരുങ്ങിയത് നാല് മണിക്കൂർ ഫ്രിജിൽ വയ്ക്കുക.

∙ നാലു മണിക്കൂറിനു ശേഷം ഫ്രിജിൽ നിന്ന് പുറത്തെടുത്ത് ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്  മീൻ രണ്ട് വശവും മറിച്ചിട്ട് വറുത്തെടുക്കാം.  

∙ ഇതേ എണ്ണയിൽ അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക.  ആവശ്യത്തിനുള്ള ഉപ്പ് ആദ്യമേ ചേർത്താൽ പെട്ടെന്ന് വഴന്നുകിട്ടും.  വഴന്ന് വരുന്ന സമയത്ത് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറിയാല്‍ തയാറാക്കി വച്ചിരിക്കുന്ന മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾപ്പൊടിയും ഉലുവാപൊടിയും  മീറ്റ് മസാലയും ചേർത്ത്   ഒരു മിനിറ്റ് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ ചേർത്ത്  മീൻ പൊടിയാതെ നല്ലപോലെ മിക്സ് ആക്കി ചെറിയ തീയിൽ  നാലു മിനിറ്റ് മൂടി വയ്ക്കുക.   ടേസ്റ്റി മീൻ റോസ്റ്റ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com