ADVERTISEMENT

സവാള ഉപയോഗിച്ചു വളരെ പെട്ടന്നു തയാറാക്കി എടുക്കാൻ  പറ്റുന്ന അടിപൊളി നാലുമണി പലഹാരമാണിത്.

ചേരുവകൾ 

  • സവാള - 2 എണ്ണം 
  • മൈദാ - 1/2 കപ്പ് 
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 
  • ബ്രഡ്ക്രംബ്സ്- 1/2 കപ്പ്
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ 
  • പാൽ - 2 ടേബിൾസ്പൂൺ 
  • മുട്ട - 2 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

സവാള 1/4 ഇഞ്ച് കനത്തിൽ വട്ടത്തിൽ മുറിച്ചെടുത്ത് ഓരോ വളയം ആയി വേർതിരിച്ച് എടുത്തു മാറ്റി വയ്ക്കാം. ഒരു ബൗളിൽ മൈദ പൊടിയും കോൺഫ്ലോറും (ചോളപ്പൊടി) മുളക് പൊടിയും ബേക്കിങ് പൗഡറും ഉപ്പും ഇട്ട് ഒന്ന് ഇളക്കി വയ്ക്കണം.

ഇതിലേക്ക് സവാള റിങ് ഓരോന്നായി ഇട്ട് വെള്ള മയം കളയാൻ നല്ലതു പോലെ മിക്സ് ചെയ്തു അധികം ഉള്ള പൊടി തട്ടി കളഞ്ഞു മാറ്റി വയ്ക്കാം. ഇനി മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിലേക്കു കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്ത ശേഷം ഇത് മാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി എടുക്കാം.

കട്ടി കൂടുതൽ ആണെങ്കിൽ  കുറച്ചു പാലും കൂടി ഒഴിച്ച് ഇത് ലൂസ് ആക്കി എടുക്കാം . ഇനി ഇതിലേക്ക് ഒനിയൻ റിങ് മുക്കി എടുത്തു  ബ്രഡ് ക്രംബ്സ് മുക്കി ഫ്രൈ ചെയ്തെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com