നാടൻ രുചിയിൽ കൊഴുക്കട്ട

Kozhukkatta
SHARE

നാടൻ പലഹാരങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ് പ്രത്യേകിച്ച് അരി, ശർക്കര എന്നിവ ചേർത്ത് തയാറാക്കുന്നവ. ഇവിടെ കൊഴിക്കട്ട അല്ലെങ്കിൽ നോർത്ത് ഇന്ത്യക്കാരുടെ മോദകം ആണ് തയാറാക്കിയിരിക്കുന്നത്. ഇതു ഗണപതി ഭഗവാന്റെ ഇഷ്ട നിവേദ്യം ആയതു കൊണ്ട് ഗണപതി ഉത്സവദിനങ്ങളിൽ ഈ പലഹാരം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നാലുമണി പലഹാരങ്ങളിലൊന്നാണിത്. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്നു നോക്കാം. അരി, ശർക്കര, തേങ്ങ, ഏലയ്ക്ക എന്നിവയാണ് പ്രധാന ചേരുവകൾ. 

ചേരുവകൾ

  • വറുത്തഅരിപ്പൊടി- 1 കപ്പ്
  • തേങ്ങ ചിരകിയത് - 1
  • ശർക്കര- 150 ഗ്രാം
  • ഏലയ്ക്ക - 3 എണ്ണം
  • ചെറിയ ജീരകം - ഒരു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം - ഒന്നര കപ്പ് (പൊടി കുഴയ്ക്കാൻ)

തയാറാക്കുന്ന വിധം

  • ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുക്കുക. ഇത് ഒരു പാനിൽ ഒഴിച്ച് അതിൽ തേങ്ങപ്പീരയും ഏലയ്ക്ക, ജീരകം എന്നിവ പൊടിച്ചതും ചേർത്ത് വിളയിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് വേണം തിളപ്പിക്കാൻ. തിളച്ച വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക. കുറച്ച് ചൂടാറിയ ശേഷം നല്ല മയത്തിൽ കുഴച്ചെടുക്കുക.
  • ചെറിയ ഉരുളമാവ് എടുത്ത് ഉള്ളിൽ തേങ്ങ വിളയിച്ചത് നിറച്ച്, 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. 
  • കാണാൻ കൗതുകമുള്ള, പ്രത്യേക ഷേപ്പിൽ തയാറാക്കാനുള്ള അച്ചുകൾ കടയിൽ ലഭ്യമാണ്. ഇങ്ങനെ തയാറാക്കി കൊടുത്താൽ കുട്ടികൾക്കും ഏറെ ഇഷ്ടമായിരിക്കും.

Note - തേങ്ങയും ശർക്കരയും വിളയിച്ചത് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA