sections
MORE

തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ, നാവിൽ രുചിയുടെ പൊടിപാറട്ടെ

Chicken Fry Recipe
SHARE

കടകളിൽ കിട്ടുന്ന കിടിലൻ ചിക്കൻ ഫ്രൈ വീട്ടിലും രുചികരമായി തയാറാക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

ചേരുവകൾ

  • ചിക്കൻ – 1 കിലോഗ്രാം (കഴുകി, ചെറിയ കഷണങ്ങളാക്കിയത്)
  • സവാള – 1
  • പച്ചമുളക് - 2
  • വെളുത്തുള്ളി – ഒരു കുടം
  • ഇഞ്ചി – ഒരു കഷണം
  • ഒരു ചെറുനാരങ്ങയുടെ നീര്
  • കറിവേപ്പില – രണ്ടു തണ്ട് (ഇവയെല്ലാംകൂടി മിക്സിയുടെ ചെറിയ ജാറിൽ  നല്ലതുപോലെ അരച്ചെടുക്കണം.)
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ 
  • കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ 
  • മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ 
  • മഞ്ഞൾപൊടി – അരടീസ്പൂൺ 
  • മീറ്റ് മസാല – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • മിക്സിയിൽ അരച്ചെടുത്ത കൂട്ടും മസാലപ്പൊടികളും ചിക്കൻ കഷണങ്ങളിൽ നന്നായി തിരുമ്മി പിടിപ്പിക്കണം. ഇത് ചുരുങ്ങിയത് നാല് മണിക്കൂർ ഫ്രിജിൽ വയ്ക്കുക. 
  • നാലു മണിക്കൂറിനു ശേഷം ഫ്രിജിൽ നിന്നും പുറത്തെടുത്തു  ചൂടായ പാനിലേക്ക് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ആദ്യം തീ കൂട്ടിയും  പിന്നെ  കുറഞ്ഞ  ചൂടിലും  രണ്ട് സൈഡും മറിച്ചിട്ട് പൊരിച്ചെടുക്കുക. തട്ടുകടയിലെ രുചിയെ വെല്ലുന്ന ചിക്കൻ ഫ്രൈ റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA