ADVERTISEMENT

ഭക്ഷ്യയോഗ്യവും പോഷകഗുണമുള്ള ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് ഒരു വൈൻ തയാറാക്കിയാലോ? പഴകും തോറും രുചി കൂടുന്ന ഒന്നാണ് വീഞ്ഞിന്റെ രുചി. ഉണങ്ങിയ ചെമ്പരിത്തി പൂക്കൾ കൊണ്ടുള്ള ഈ വീഞ്ഞ് ഏഴുദിവസം വച്ചിരുന്ന ശേഷം കുടിക്കാം.

ചേരുവകൾ

  • ഉണങ്ങിയ ചെമ്പരത്തി പൂക്കൾ - 100 ഗ്രാം 
  • വെള്ളം - 3 ലിറ്റർ 
  • പഞ്ചസാര - 750 ഗ്രാം 
  • പട്ട - ചെറിയ കഷണം
  • ഗ്രാമ്പു - 3 എണ്ണം 
  • യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം

∙ യീസ്റ്റ് ഇളം ചൂട് വെള്ളത്തിൽ പഞ്ചസാര ചേർത്ത് ഇളക്കി പൊങ്ങാൻ വയ്ക്കുക. 

∙ 3 ലിറ്റർ വെള്ളം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ചെമ്പരുത്തി പൂക്കൾ ഒരു തുണിയിൽ കെട്ടി ഇതിലേക്ക് ഇടുക. അടുപ്പിൽ നിന്ന് വെള്ളം മാറ്റി വയ്ക്കുക. ചൂട് പോകാൻ കുറച്ച് നേരം വെക്കുക. ചൂട് പോയ ശേഷം ചെമ്പരത്തി എടുത്ത് മാറ്റുക. നന്നായി പിഴിഞ്ഞ് എടുക്കുക (പിഴിഞ്ഞ് എടുത്ത ശേഷം ഈ ചെമ്പരത്തി പൂക്കൾ ചായ തയാറാക്കാൻ ഉപയോഗിക്കാം).

∙ ഈ വെള്ളം നന്നായി അരിച്ചെടുക്കുക. അതിലേക്ക് പട്ടയും ഗ്രാമ്പുവും ചേർക്കുക. പൊങ്ങാൻ വെച്ച യീസ്റ്റ് ചേർത്ത് ഇളക്കുക. അതിന് ശേഷം ഇത് അടച്ച് വെക്കുക. 

7 ദിവസങ്ങൾ ഇതൊന്ന് ഇളക്കി കൊടുക്കുക (തവി ഇട്ട് ഇളക്കണ്ട, പാത്രം ഒന്ന് ചുറ്റിച്ചു കൊടുത്താൽ മതി). ഏഴു ദിവസത്തിനു ശേഷം അരിച്ചെടുത്തു ഉപയോഗിച്ച് തുടങ്ങാം. പഴകും തോറും കളറും സ്വാദും കൂടി വരും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com