ADVERTISEMENT

ചൂട് ചായയും പരിപ്പുവടയും... സായാഹ്നങ്ങൾ സന്തോഷകരമാക്കാൻ വേറെന്തുവേണം. ആർക്കും തയാറാക്കാവുന്ന രുചികരമായൊരു പരിപ്പുവട കൂട്ട് പരിചയപ്പെടാം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവർ അകറ്റിനിറുത്തുന്ന ‘കട’ പലഹാരങ്ങളിലൊന്നാണ് പരിപ്പുവട. വീട്ടിൽ തയാറാക്കാൻ വളരെ എളുപ്പമാണ്.

ചേരുവകൾ

1. തുവര പരിപ്പ് - 300 ഗ്രാം 
2. ചുവന്ന മുളക് - 5 എണ്ണം 
3. കല്ലുപ്പ് - 1/2 ടീ സ്പൂൺ 
4. ഇഞ്ചി - 1 ടീ സ്പൂൺ 
5. പച്ചമുളക് - 5-6 എണ്ണം ചെറുതായി അരിഞ്ഞത് 
6. ചെറിയ ഉള്ളി -8-9 എണ്ണം ചെറുതായി അരിഞ്ഞത് 
7. കായം - 1/4 ടീ സ്പൂൺ 
8. കറിവേപ്പില 
9. എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

∙ തുവരപരിപ്പും ചുവന്ന മുളകും കല്ലുപ്പും മിക്സിയിലിട്ട് തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക. 

∙ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അധികം കനമില്ലാതെ വട പരത്തി എണ്ണയിൽ ഇടുക. 5-6 മിനിറ്റ് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക. ചൂട് ചായക്കൊപ്പം കഴിക്കാം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com