ADVERTISEMENT

ബീറ്റ്റൂട്ടും മധുരക്കിഴങ്ങും കുട്ടികൾക്ക് വളരെ നല്ലതാണ്. സാധാരണ  മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാറാണ് പതിവ്. അതിന്റെ കൂടെ ബീറ്റ്റൂട്ട് ചേർത്ത് സൂപ്പ് ഉണ്ടാക്കി നോക്കു. കുട്ടികൾപോലും വേണ്ടെന്നു പറയില്ല.

ചേരുവകൾ

  • പുഴുങ്ങിയ ബീറ്റ്റൂട്ട് - 1 കപ്പ്
  • പുഴുങ്ങിയ മധുരകിഴങ്ങു - 1 കപ്പ്
  • വെളുത്തുള്ളി - 2 അല്ലി
  • പച്ചമുളക് - 2 
  • തേങ്ങാപ്പാൽ - 1/2 കപ്പ്
  • ഒലിവ് ഓയിൽ - 1 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • ഇറ്റാലിയൻ ഹെർബ്സ് - 1/2ടേബിൾസ്പൂൺ
  • മത്തങ്ങാക്കുരു – അലങ്കരിക്കാൻ (ആവശ്യമെങ്കിൽ മാത്രം)

  തയാറാക്കുന്ന വിധം

പാൻ ചൂടാകുമ്പോൾ ഒരു സ്‌പൂൺ ഒലിവ് ഓയിൽ ഒഴിക്കുക. ഇതിലേക്കു വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ഇറ്റാലിയൻ ഹെർബ്സ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. ഒന്ന് മൂത്തു വരുമ്പോൾ പുഴുങ്ങിയ ബീറ്റ്റൂട്ടും പുഴുങ്ങിയ മധുരക്കിഴങ്ങും മിക്സിയിൽ നന്നായി പ്യൂരീ ആക്കിയത് ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കൊടുക്കുക. നന്നായി തിള വരുമ്പോ അതിലേക്കു എടുത്തു  വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ചേർത്ത് ഓഫ് ചെയ്യുക. ഹെൽത്തി ബീറ്റ്റൂട്ട് മധുരക്കിഴങ്ങു സൂപ്പ് റെഡി. തേങ്ങാപ്പാലും മത്തങ്ങാക്കുരുവും ചേർത്ത് അലങ്കരിച്ചു വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com