ADVERTISEMENT

എണ്ണയിൽ പൊരിച്ചെടുത്ത നാടൻ പലഹാരങ്ങൾ കറുമുറെ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്തവും രുചികരവുമായ പലഹാരമാണ് മുറുക്ക്. വളരെ എളുപ്പത്തിൽ തയാറാക്കാം. വളരെ കുറച്ച് ചേരുവകളും കുറച്ചു സമയവും മതി ഈ ഗോതമ്പ് മുറുക്ക് തയാറാക്കാൻ.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 കപ്പ് 
  • എണ്ണ - 2 ടേബിൾസ്പൂൺ 
  • പഞ്ചസാര - 2 ടേബിൾസ്പൂൺ 
  • ഉപ്പ് - 1/2 ടീസ്പൂൺ 
  • വെള്ളം - 1 കപ്പ് 
  • കറുവപ്പട്ട പൊടി - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

  • ഗോതമ്പു പൊടിയിലേക്ക് പഞ്ചസാരയും ഉപ്പും ചേർത്തിളക്കുക.
  • ഒരു പാനിൽ ഒരു കപ്പ് വെള്ളവും 2 ടേബിൾസ്പൂൺ എണ്ണയും ഒഴിച്ച് തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. ഇതിലേക്ക് ഗോതമ്പു പൊടി ചേർത്ത് തവി കൊണ്ട് നല്ലതു പോലെ ഇളക്കി എടുക്കാം. തണുത്തു കഴിഞ്ഞ് കൈ കൊണ്ട് ഉരുട്ടിയെടുക്കാം. (ഒരു പാട് സമയം ഇളക്കരുത്, കട്ടിയായി പോകും)
  • സ്റ്റാർ ഷേപ്പിൽ ബ്ലേഡ് ഉള്ള സേവനാഴിയിലേക്കു മാവ് ഇട്ട് വയ്ക്കാം. പാനിൽ എണ്ണ ചൂടാക്കി സേവനാഴിയിൽ ഉള്ള മാവ് ചുറ്റിച്ച് ഇടാം. ഇത് ഒരു ഗോൾഡൻ  ബ്രൗൺ കളർ ആകുമ്പോൾ കോരി എടുക്കാം. ഒരു പരന്ന പാത്രത്തിൽ പഞ്ചസാരയും കറുവപ്പട്ട പൊടിയും ഇട്ട് നല്ലതു പോലെ ഇളക്കി വറത്തു എടുത്ത സ്നാക്ക്സ് ഇതിൽ ഇട്ട് യോജിപ്പിച്ചെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com