sections
MORE

കൊതിപ്പിക്കുന്ന രുചിയോടെ ചിക്കൻ കട്​ലറ്റ്

Chicken Cutlet
SHARE

വളരെ രുചികരമായ ചിക്കൻ കട്​ലറ്റ്  തയാറാക്കിയാലോ? കുട്ടികൾക്ക് ഇഷ്ടപ്പെട്ട രുചിയിൽ വളരെ എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ 

  • ചിക്കൻ - 500 ഗ്രാം (ബോൺലെസ്)
  • ഉരുളകിഴങ്ങ് - 2 എണ്ണം ( വേവിച്ചത് )
  • സവാള - 1 എണ്ണം ( അരിഞ്ഞത് )
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • ഇഞ്ചി - 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
  • വെളുത്തുളളി - 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ  
  • കുരുമുളകുപൊടി - 2 ടീസ്‌പൂൺ 
  • അരിഞ്ഞ പച്ചമുളക് - 2 എണ്ണം 
  • ഗരം മസാല - 2 ടീസ്പൂൺ 
  • ബ്രഡ് പൊടിച്ചത് - 1 കപ്പ് 
  • മുട്ട - 2 എണ്ണം 
  • കറിവേപ്പില 
  • എണ്ണ  
  • ഉപ്പ് -  ആവശ്യത്തിന്  

തയാറാക്കുന്ന വിധം 

  • വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്തത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പൊടി മഞ്ഞൾപ്പൊടി ഇവ ചേർത്തു നല്ലതു പോലെ യോജിപ്പിച്ച് വേവിച്ച് എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം. 
  • ഒരു പാൻ ചൂടാക്കി  എണ്ണ ഒഴിച്ച്  ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ട് വഴറ്റണം. ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരംമസാലയും കുരുമുളക് പൊടിയും ഇട്ടു പച്ച മണം പോകുന്നത്  വരെ ഇളക്കി കൊടുക്കാം. 
  • ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. 
  • ഒരു ബൗൾ എടുത്തു അതിൽ മുട്ട പൊട്ടിച്ച് ഒഴിച്ച്  അതിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം എന്നിട്ട് കട്​ലറ്റ് മിക്സ് ചെറിയ ഉരുളകൾ ആക്കി ഒന്ന് അമർത്തി  മുട്ടയിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA