ADVERTISEMENT

നേന്ത്രപ്പഴം ഇല്ലാത്ത വീടുണ്ടോ? നല്ല തട്ടുകട രുചിയിൽ പഴംപൊരി  എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ

  • നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് - 2 എണ്ണം
  • മൈദ -1 കപ്പ് 
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് -1/4 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

  •  ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം.
  •  ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ.
  • മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.
  • വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com