ADVERTISEMENT

പാൽപ്പൊടി ബർഫി, പനീർ റോൾ, പനീർ ബർഫി എന്നീ മൂന്ന് വ്യത്യസ്ത രുചികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

പാൽപ്പൊടി ബർഫി (പേട )

ചേരുവകൾ

  • നെയ്യ് -1/4 കപ്പ്‌ 
  • പാൽ - 1/2 കപ്പ്‌ 
  • പാൽപ്പൊടി - 2 കപ്പ്‌ 
  • പഞ്ചസാര - 1/2 കപ്പ്‌ 
  • ഏലക്കപ്പൊടി - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

നെയ്യ് ചൂടാക്കുക, അതിലേക്ക് പാൽ ഒഴിക്കുക. പാൽ ചൂടാവുമ്പോൾ പാൽപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. കട്ടിയാവുമ്പോൾ ഏലക്കായപ്പൊടി ചേർത്ത് നന്നായി ഇളക്കി ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. മുകളിൽ പിസ്തയും ബദാം ചേർത്ത് സെറ്റ് ആവാൻ 4-5 മണിക്കൂർ ഫ്രിജിൽ വയ്ക്കാം.

 

2) പനീർ - 150 ഗ്രാം ( 2 പാക്കറ്റ് പാലിൽ ഉണ്ടാക്കിയത് )

കോൺഫ്ലോർ - 1/4 ടീ സ്പൂൺ 

പഞ്ചസാര - 2 കപ്പ്‌ 

വെള്ളം - 4 കപ്പ്‌ 

ഏലക്കായ - 2 എണ്ണം 

പനീർ 10 മിനിറ്റ് കുഴയ്ക്കുക. അതിലേക്ക് കോൺ ഫ്ലോർ കൂടി ചേർത്ത് വീണ്ടും കുഴക്കുക. ശേഷം നീളത്തിൽ ഉരുട്ടി എടുക്കുക. ഇത് പഞ്ചസാരയും വെള്ളവും ചേർത്ത് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് 10-12 വേവിക്കുക. 

 

സ്റ്റഫിങ്ങിന് വേണ്ട ചേരുവകൾ 

  • നെയ്യ് - 1/4 കപ്പ്‌ 
  • പാൽ - 1/2 കപ്പ്‌ 
  • ക്രീം - 1/4 കപ്പ്‌ 
  • പാൽപ്പൊടി - 1 കപ്പ്‌ 
  • പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്‌ 
  • കുങ്കുമ പൂവ് - 3-4 എണ്ണം 

തയാറാക്കുന്ന വിധം

  • നെയ്യ് ചൂടാക്കി പാൽ ചേർക്കുക, അതിലേക്ക് ക്രീമും പാൽപ്പൊടിയും ചേർത്തി ഇളക്കുക. ഇത് കട്ടിയായി വരുമ്പോൾ പഞ്ചസാര പൊടിച്ചത് ചേർക്കുക. 
  • ശേഷം കുങ്കുമപൂവ് പാലിൽ കലക്കിയത് ചേർത്ത് ഇളക്കുക.  ഇത് തണുക്കാൻ വെക്കുക. 

പനീർ വേവിച്ചത് നടുവേ നീളത്തിൽ മുറിക്കുക. അതിനുള്ളിൽ സ്റ്റഫിങ് വെച്ച് തേങ്ങ ചിരകിയതിൽ ഒന്ന് റോൾ ചെയ്ത് എടുക്കുക. വേണമെങ്കിൽ ട്യൂട്ടി ഫ്രൂട്ടി വെച്ച് അലങ്കരിക്കാം 

3-4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക 

3) പനീർ ബർഫി 

  • പനീർ - 150 ഗ്രാം ( 2 പാക്കറ്റ് പാലിൽ നിന്ന് എടുത്തത് )
  • കണ്ടെൻസ്ഡ് മിൽക്ക് - 3/4 ഭാഗം 
  • പാൽപ്പൊടി - 1 കപ്പ്‌ 
  • ഏലക്കായ പൊടി - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

പനീർ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ചൂടാക്കുക, അതിലേക്ക് പാൽപ്പൊടി ചേർക്കുക. അതിലേക്ക് ഏലക്കായപ്പൊടി ചേർക്കുക. നന്നായി കട്ടിയായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് സെറ്റ് ആവാൻ ഒഴിച്ച് വെക്കുക. അതിന് മുകളിൽ പിസ്ത, ബദാം വെച്ച് അലങ്കരിക്കാം. 4-5 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com