ADVERTISEMENT

വ്യത്യസ്തവും രുചികരവുമായൊരു മധുരക്കൂട്ടാണ് പാൽ ഫ്രൈ. കുറുക്കിയെടുത്ത പാൽമിശ്രിതം ഫ്രിജിൽ സെറ്റ് ചെയ്തെടുത്ത്,  മുട്ട–പഞ്ചസാര കൂട്ടിൽ മുക്കി, ബ്രഡ് പൊടിയിൽ ഇട്ട് എണ്ണയിൽ വറുത്തെടുക്കുന്ന രുചി കഴിച്ചു തന്നെ അറിയണം.

ചേരുവകൾ

  • പാൽ - 1 ലിറ്റർ 
  • കോൺഫ്ലോർ - 1ടേബിൾ സ്പൂൺ 
  • പാൽ - 150 മില്ലി 
  • പഞ്ചസാര - 200 ഗ്രാം 
  • പട്ട - 1 കഷ്ണം 
  • നാരങ്ങാ തൊലി - 1 ചെറിയ കഷ്ണം 
  • ബട്ടർ - 25 ഗ്രാം
  • മുട്ട - 2 എണ്ണം 
  • പഞ്ചസാര - 1 ടീ സ്പൂൺ 
  • ബ്രെഡ്പൊടിതച്ചത്
  • കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ കുറച്ച് വെള്ളത്തിൽ കട്ടിയായി കലക്കുക 
  • എണ്ണ - ആവശ്യത്തിന് 
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ 
  • പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

  • പാൽ തിളപ്പിക്കുക, ഒപ്പം പഞ്ചസാരയും ചേർക്കുക. അതിലേക്ക് പട്ട, നാരങ്ങ തോൽ എന്നിവ ചേർത്ത് തിളപ്പിക്കുക. ബട്ടറും ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ പട്ടയും നാരങ്ങ തോലും എടുത്ത് മാറ്റി അതിലേക്ക് കോൺഫ്ലോർ 150 മില്ലി പാലിൽ അലിയിച്ചതും യോജിപ്പിച്ചു കുറുക്കി എടുക്കുക. 
  • പാൽ കുറുകി കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം 5 മണിക്കൂർ ഫ്രിജിൽ സെറ്റ് ആവാൻ വയ്ക്കുക. 
  • 5 മണിക്കൂറിനു ശേഷം അത് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചെടുക്കുക. 
  • ഈ മുറിച്ചെടുത്ത കഷ്ണങ്ങൾ ആദ്യം മുട്ട -പഞ്ചസാര കൂട്ടിൽ മുക്കിയെടുത് ബ്രെഡ് ക്രമ്പ്സിൽ ഇട്ടെടുക്കുക. ശേഷം കോൺഫ്ലോർ മിശ്രിതത്തിൽ മുക്കി വീണ്ടും ബ്രെഡ് ക്രമ്പ്സിൽ ഇട്ട്, അര മണിക്കൂർ ഫ്രീസറിൽ സെറ്റ് ആവാൻ വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ തീയിൽ വറുത്തെടുക്കുക. പഞ്ചസാരയും പട്ട പൊടിച്ചതും യോജിപ്പിച്ചത് പാൽ ഫ്രൈയുടെ മുകളിൽ വിതറുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com