ADVERTISEMENT

ചിക്കൻ 65 എന്ന് കേട്ടാൽ വായിൽ കപ്പലോടുന്നവരാണോ? വറത്തും പൊരിച്ചും കഴിക്കാൻ ഇഷ്ടപ്പെടുവർക്ക് പരീക്ഷിക്കാവുന്ന രുചികരമായ ഫ്രൈയാണ് ജാക്ക്ഫ്രൂട്ട് 65!.

ചേരുവകൾ

  • അധികം മൂക്കാത്ത ചക്ക പുറം തൊലി ചെത്തി ചതുര കഷ്ണങ്ങളാക്കിയത് -  1/2 കിലോ 
  • സവാള നീളത്തിൽ അരിഞ്ഞത് - 1 കപ്പ് 
  • പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 6 എണ്ണം 
  • കറിവേപ്പില - 5 ഇതൾ 
  • കാശ്മീരി മുളക് പൊടി - 4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
  • ഗരംമസാല പൊടി -1/2 ടീസ്പൂൺ 
  • കോൺഫ്ലവർ - 2 ടീസ്പൂൺ 
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ 
  • ചെറുനാരങ്ങാനീര് - 1 നാരങ്ങായുടേത് 
  • മുട്ട -1 എണ്ണം (ആവശ്യമെങ്കിൽ)
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചക്ക പുറം തൊലി ചെത്തി മടലും കുരുവും അടക്കം ചതുരക്കഷ്ണങ്ങളാക്കി വയ്ക്കുക. ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കോൺഫ്ലോർ, ഇഞ്ചി-വെളുത്തുള്ളി  പേസ്റ്റ്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ചക്കയും സവാളയും പച്ചമുളകും നീളത്തിലരിഞ്ഞതും കറിവേപ്പിലയും ഇട്ട് നന്നായി മസാല പുരട്ടി 30 മിനിറ്റ് മാറ്റിവയ്ക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ചക്ക കഷ്ണങ്ങൾ ഇട്ട് ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരുക. ജാക്ക്ഫ്രൂട്ട് 65 ചോറിന്റെ കൂടെയും നാലുമണിപലഹാരമായും  കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com