ADVERTISEMENT

മഴക്കാലത്ത് ചൂട് സൂപ്പ് ഊതി ഊതി കുടിക്കാൻ നല്ല രസമല്ലേ? റസ്റ്ററന്റ് രുചിയിൽ  തക്കാളി സൂപ്പ്  വീട്ടിൽ തന്നെ തയാറാക്കി നോക്കിയാലോ?

ചേരുവകൾ

  • വെണ്ണ - ഒരു ടീസ്പൂൺ
  • കറുവ ഇല - 1
  • തക്കോലം - 1
  • സവാള - 1 ചെറുത്
  • വെളുത്തുള്ളി - 3 അല്ലി 
  • തക്കാളി - 3 വലുത് 
  • കാരറ്റ് - 1/2 കഷ്ണം 
  • പഞ്ചസാര - 1/4  ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2  ടീസ്പൂൺ
  • ഫ്രഷ് ക്രീം - 2 ടീസ്പൂൺ 
  • വെള്ളം - 1 കപ്പ് 
  • ഉപ്പ്  -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കറുവയില,തക്കോലം എന്നിവ ഇട്ട് ചെറുതായി മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് ചെറുതായി വഴറ്റുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി, തക്കാളി എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ് ,1/2 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്തു 5 മുതൽ 7 മിനിറ്റ് വരെ ചെറുതീയിൽ വേവിക്കുക.

ഇതിൽ നിന്നും തക്കോലം, കറുവയില എന്നിവ എടുത്തു മാറ്റി ഇത് അല്പം തണുക്കാൻ അനുവദിക്കുക. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിച്ച് ഒരു പാനിലേക്ക് പകർത്തുക. ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക . ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പഞ്ചസാര, ആവശ്യമെങ്കിൽ അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 1/2 ടീസ്പൂൺ കുരുമുളകുപൊടി ചേർക്കാം. രണ്ട് ടീസ്പൂൺ ഫ്രഷ് ക്രീം ചേർക്കുക. രണ്ടു മിനിറ്റ് തിളപ്പിക്കുക. തക്കാളി സൂപ്പ് റെഡി. ചൂടോടെ കുടിക്കാം

ഒരു പാനിൽ ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ബ്രഡ് കഷണങ്ങൾ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തു സൂപ്പിന്റെ കൂടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com