ADVERTISEMENT

ഗോതമ്പുപൊടി കൊണ്ട് വെറും 10 മിനിറ്റിൽ അവ്ൻ ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ബിസ്ക്കറ്റ് ആണ് ഇത്. വളരെ എളുപ്പത്തിലും നല്ല രുചിയിലും ഉണ്ടാക്കി എടുക്കാൻ പറ്റുന്നൊരു ബിസ്ക്കറ്റാണ്. അത്രയ്ക്ക് രുചിയാണ് കുട്ടികൾക്കൊക്കെ ഇഷ്ടപ്പെടുന്ന രുചിയാണ്.

ചേരുവകൾ

  • ഗോതമ്പ് പൊടി -  1/2 കപ്പ് 
  • റവ - 1/2 കപ്പ് 
  • സൺഫ്ലവർ ഓയിൽ - 3 ടേബിൾസ്പൂൺ
  • ഡെസിക്കേറ്റഡ് തേങ്ങ - 1 ടേബിൾസ്പൂൺ 
  • പാൽ -  4 ടേബിൾസ്പൂൺ 
  • പൊടിച്ച പഞ്ചസാര - 1/3 കപ്പ് 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 1/2 കപ്പ് ഗോതമ്പ് പൊടി,1/2 കപ്പ് റവ, 3 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ, 1 ടേബിൾസ്പൂൺ ഡെസിക്കേറ്റഡ് തേങ്ങ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ 4 ടേബിൾസ്പൂൺ പാൽ,1/3 കപ്പ് പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

മിക്സ് ചെയ്‌ത മാവിൽ ഒരു നുള്ള് ഉപ്പും ഈ പാൽ പഞ്ചസാര മിശ്രിതവും ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക.1 ടീസ്പൂൺ ഓയിൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇതിൽ വീണ്ടും 1/3 കപ്പ് പൊടിക്കാത്ത പഞ്ചസാര ചേർത്ത് കുഴക്കുക. ഇത് ചപ്പാത്തി പലകയിൽ വച്ച് ചെറിയ ഉരുള എടുത്ത് അത്യാവശ്യം കട്ടിക്കുതന്നെ പരത്തുക.എന്നിട്ട് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് ഇഷ്ടമുള്ള ഡിസൈൻ കൊടുക്കാം. തീ നന്നായി കുറച്ച് എണ്ണയിൽ  ഇത് ഫ്രൈ ചെയ്ത് എടുക്കുക. നല്ല ക്രിസ്‌പി ആയ ടേസ്റ്റി ബിസ്ക്കറ്റ്  വീട്ടിൽ റെഡിയാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com