ADVERTISEMENT

രുചികരമായൊരു പലഹാരരുചിയാണ് ഇറാനി പോള, പേരു കേട്ട് ഞെട്ടണ്ട, നമ്മുടെ നാട്ടിലുള്ള ചേരുവകൾ കൊണ്ട് തയാറാക്കാം. മധുരം ഇഷ്ടമല്ലാത്തവർക്ക് അൽപം എരിപൊരിയുള്ള കിടിലൻ വിഭവമാണിത്.

ചേരുവകൾ : 

  • ചിക്കൻ - 250 ഗ്രാം 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്  - 1 ടേബിൾസ്പൂൺ 
  • സവാള അരിഞ്ഞത് - 1 കപ്പ് 
  • ഉപ്പ് - അര ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • മല്ലിപ്പൊടി - അരടീസ്പൂൺ 
  • ഗരം മസാല - അരടീസ്പൂൺ 
  • മല്ലിയില 
  • മൈദ - 1 കപ്പ് 
  • പാൽ - 1 കപ്പ് 
  • മുട്ട - 2 
  • എണ്ണ - മുക്കാൽ കപ്പ് 
  • ഉപ്പ് - അര ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ 
  • നെയ്യ് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ഒരു ബൗളിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് ചിക്കൻ 15 മിനിറ്റ് മാരിനേറ്റ് ചെയ്തു വയ്ക്കുക. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു ചിക്കൻ ഫ്രൈ ചെയ്തെടുക്കുക . തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അതെ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്തു  മൂപ്പിച്ചെടുക്കുക ഇതിലേക്കു സവാള അരിഞ്ഞത് ചേർത്ത് നിറം മാറിവരുമ്പോൾ ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക, ചിക്കൻ കഷ്ണങ്ങളാക്കിയത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ,മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

ഒരു മിക്സിയുടെ ജാറിലേക്കു മൈദ, പാൽ, മുട്ട, എണ്ണ,ഉപ്പ്,കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു എല്ലായിടത്തും സ്പ്രെഡ് ചെയ്തെടുക്കുക. 

ചൂടാകുമ്പോൾ അടിച്ചുവെച്ച മാവിന്റെ പകുതി ഒഴിച്ചുകൊടുത്തു 2 മിനിറ്റ് മൂടിവെച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ ഉണ്ടാക്കിവെച്ച മസാല ഒരുപോലെ എല്ലായിടത്തും ഇട്ടുകൊടുക്കുക. 

ഇതിനുമുകളിലായി ബാക്കിയുള്ള മാവൊഴിച്ചു കൊടുക്കുക. മുകളിലായി തക്കാളി, മല്ലിയില എന്നിവ ഇട്ട് മൂടിവെച്ചു കുറഞ്ഞ തീയിൽ  20 - 25 മിനിറ്റ് വേവിച്ചെടുക്കുക. മുകൾ ഭാഗം വെന്തു കഴിഞ്ഞാൽ മറിച്ചിടാം.  2 മിനുട്ട് വേവിച്ചെടുകാം. ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com