ADVERTISEMENT

ബാല്യകാല സ്മരണകളിൽ ആദ്യം ഓടിയെത്തുക വേനൽക്കാല അവധിദിവസങ്ങളിൽ മുത്തശ്ശിയുമായി പങ്കിട്ട ദിനങ്ങൾ ആണ്. കാലം കുറെ കഴിഞ്ഞെങ്കിലും മുത്തശി ഉണ്ടാക്കി തന്ന മാമ്പഴപുളിശ്ശേരിയുടെ രുചി  ഇന്നും നാവിൽ ഉണ്ട്. വീട്ടിലെ നാട്ടുമാവിൽനിന്ന് വീഴുന്ന മാമ്പഴം പെറുക്കികൂട്ടി ഉണ്ടാക്കിയ പുളിശ്ശേരിയോട് കിടപിടിക്കാൻ ഇന്ന് മാർക്കറ്റിൽ നിന്ന് കിട്ടുന്ന മാമ്പഴത്തിന്ന് കഴിയില്ലെങ്കിലും മുത്തശി പകർന്നു തന്ന രുചികൂട്ടുമായി ഒരു മാമ്പഴപുളിശ്ശേരി. 

ചേരുവകൾ 

  • നാടൻ മാമ്പഴം - 10 എണ്ണം
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ 
  • പച്ചമുളക് - 4 എണ്ണം 
  • തൈര് - ½ ലിറ്റർ 
  • തേങ്ങാ - ½ കപ്പ് 
  • ചെറിയ ഉള്ളി - 5 എണ്ണം 
  • ജീരകം - ½ ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - 1 കപ്പ് 
  • കറിവേപ്പില - 2 തണ്ട് 

പാകം ചെയ്യേണ്ട വിധം 

  • നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് എടുത്ത് മഞ്ഞളും പച്ചമുളകും ഉപ്പും ചേർത്ത് വെള്ളമൊഴിച്ചു വേവിക്കുക.
  • തേങ്ങ, ജീരകവും ചെറിയുള്ളിയും ചേർത്ത്  നന്നായി അരയ്ക്കുക.
  • മാമ്പഴം വെന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് ചേർത്തിളക്കുക, ചെറിയ തിള വരുമ്പോൾ തൈര്  ചേർത്ത് തീ ഓഫ് ചെയ്യുക.
  • കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാവുന്നതാണ്.
  • നല്ല ചമ്പാവരി ചോറിനൊപ്പം വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com