sections
MORE

ബീറ്റ്റൂട്ട് അച്ചാറുണ്ടെങ്കിൽ വേറൊരു കറിയും വേണ്ട

Beetroot Pickle Recipe
SHARE

ബീറ്റ്റൂട്ട്  അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറച്ചു  ദിവസം മറ്റു കൂട്ടാൻ ഇല്ലെങ്കിലും അച്ചാറും കൂട്ടി ചോറ് കഴിക്കാം.ജോലിക്ക് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഓക്കേ കൊണ്ട് പോയി കഴിക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ് .

ചേരുവകൾ 

  • ബീറ്റ്റൂട്ട് - 2 എണ്ണം 
  • പുളി - ഒരു ചെറിയ ഉരുള (വെള്ളത്തിൽ ഇട്ടത്) 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം അരിഞ്ഞത് 
  • വെളുത്തുള്ളി - 7 അല്ലി ചെറുതായി അരിഞ്ഞത് 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കടുക് - 1  ടീസ്പൂൺ 
  • കായപ്പൊടി - 1/2 ടീസ്പൂൺ 
  • ഉലുവപ്പൊടി - 1/2 ടീസ്പൂൺ 
  • വിനാഗിരി - 1 ടേബിൾസ്പൂൺ 
  • എണ്ണ - 3 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവിശ്യത്തിന് 

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കണം. ഇത് ആവിയിൽ പകുതി വേവിച്ചെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടുമ്പോൾ ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കണം. ഇത് ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉലുവാപ്പൊടിയും ഇട്ട് പച്ചമണം മാറുന്നത് വരെ  ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിൽ ഉപ്പ് ഇട്ട് ഒന്ന് തിളപ്പിക്കാം. ഇത് തിളച്ച ശേഷം വേവിച്ച ബീറ്റ്റൂട്ട് ഇട്ട് ഒന്ന് ഇളക്കി വിനാഗിരി ഒഴിച്ചു ഒന്ന്‌ ചൂടാക്കി വാങ്ങാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA