ADVERTISEMENT

തന്തൂർ അടുപ്പ്, അവ്ൻ ഇതൊന്നുമില്ലാതെ നാൻ ഉണ്ടാക്കിയാലോ? രുചികരമായ  ബട്ടർ ഗാർലിക്  നാൻ തവയിൽ തയാറാക്കാം, റസ്റ്ററന്റ് സ്റ്റൈലിലുള്ള രുചിയിൽ...

ചേരുവകൾ

  • മൈദ - 2 കപ്പ്
  • യീസ്റ്റ് - 1 ടീസ്പൂൺ
  • തൈര് - അര കപ്പ്
  • പാൽ - കാൽ കപ്പ്
  • ഓയിൽ / ബട്ടർ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ചെറു ചൂടുവെള്ളം - ആവശ്യത്തിന്
  • വെളുത്തുളളി ചതച്ചത് - 2 ടേബിൾ സ്പൂൺ
  • മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, തൈര്, പാൽ, യീസ്റ്റ്, ഉപ്പ്, ഓയിൽ ഇവ യോജിപ്പിച്ച് നല്ല മയത്തിൽ കുഴച്ച് എടുക്കുക. വെള്ളം പോരെങ്കിൽ അല്പം ചെറുചൂടുവെള്ളം ചേർക്കാം. ഇത് പൊങ്ങി വരാൻ രണ്ട് മണിക്കൂർ വയ്ക്കുക.

രണ്ട് മണിക്കൂർ ആകുമ്പോൾ ഒന്നും കൂടെ കുഴച്ച് 10 മിനിറ്റ്  വയ്ക്കണം.. അതിനു ശേഷം കൈയിൽ എണ്ണ തടവി 5 ഉരുളകളായി ഉരുട്ടി എടുക്കണം. ഇനി ഇത് കട്ടിയിൽ നാൻ ഷേപ്പിൽ പരത്തുക.  ഇതിലേക്ക് ഗാർലിക് മലിയില എന്നിവ വിതറിയ ശേഷം മുകളിലൂടെ പതുക്കെ പരത്തുക. ഒരു ഫോർക്ക് വച്ച് നാനിൽ  പല ഭാഗത്തുംകുത്തി കൊടുക്കുക. ഇനി നാൻ തിരിച്ച് ഇട്ട് കൈനനച്ച് അല്പം വെള്ളം തടവി കൊടുക്കുക.അലുമിനിയം തവയിൽ വെള്ളം തൊട്ട ഭാഗം അടിവശത്തു വരുന്ന രീതിയിൽ ഇട്ട് നന്നായി പൊങ്ങിവരുമ്പോൾ തവ തീയ്ക്ക് അഭിമുഖമായി പിടിച്ച് നാൻ വേവിച്ച് എടുക്കാം.

അല്ലെങ്കിൽ  ചൂടാക്കിയ ഒരു നോൺസ്റ്റിക് പാനിൽ ഇട്ട് 2 വശവും ചുട്ട് എടുക്കാം. മല്ലിയില ഇട്ട വശത്ത് നല്ലപോലെ ബട്ടർ പുരട്ടുക. പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com