ADVERTISEMENT

രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന കിടിലൻ ബീഫ് വരട്ടിയത് എങ്ങനെ തയാറാക്കാമെന്നു നോക്കാം. 

ബീഫ് - ഒരു കിലോ ( ബീഫ്  നല്ലപോലെ കഴുകി വെള്ളം വാർത്ത് കളയുക)

മസാലയ്ക്ക്

  •  മല്ലി         - 2 ടിസ്പൂൺ
  • കുരുമുളക്    - ഒരു ടേബിൾസ്പൂൺ
  • ഉണക്കമുളക് - എട്ടെണ്ണം
  • പെരുംഞ്ചീരകം -അര ടീസ്പൂൺ
  • ബേ ലീവ്സ്     - 4
  • ഗ്രാമ്പു             - 3
  • ഏലക്കായ        - 4 
  • പട്ട                   - ഒരു ചെറിയ കഷണം
  • വെളിച്ചെണ്ണ    - ഒരു ടേബിൾ സ്പൂൺ

പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് എല്ലാ മസാലകളും ഇട്ട്  ചെറിയ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ഗ്രൈൻഡറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക.

തയാറാക്കുന്ന വിധം 
കഴുകി വെച്ചിരിക്കുന്ന ബീഫ് ഒരു കുക്കറിൽ ഇടുക. ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന മസാലയും ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അരക്കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പും ചേർത്ത് നാല് അല്ലെങ്കിൽ അഞ്ച് വിസിൽ വരെ വേവിക്കുക.

 ബീഫ് വരട്ടി എടുക്കാൻ:

  • സവാള   അരിഞ്ഞത്      - 3
  • ചെറിയ ഉള്ളി അരിഞ്ഞത്  - ഒരു പിടി 
  • പച്ചമുളക് നടുവേ കീറിയത്  -  5എണ്ണം
  • കറിവേപ്പില                     - 3 തണ്ട്
  • വെളിച്ചെണ്ണ               - 1ടേബിൾ സ്പൂൺ 
  • ഉപ്പ്                            -കാൽ ടീസ്പൂൺ 
  • കട്ടിയുള്ള തേങ്ങാപ്പാൽ -അര കപ്പ് 
  • കുരുമുളക് തരുതരുപ്പായി പൊടിച്ചത്- ഒരു ടീസ്പൂൺ

ഒരു പാനിൽ ഒരു ടേബിൾസ്പൂൺ   വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക.  പ്രഷർ മുഴുവൻ റിലീസായി കഴിഞ്ഞാൽ കുക്കർ തുറന്ന് ബീഫും ഇതിലേക്ക് ചേർക്കുക.  നല്ലതുപോലെ വറ്റിച്ചെടുക്കുക.   തേങ്ങാപ്പാൽ വറ്റി നല്ലപോലെ കുറുകി വരുന്ന  സമയത്ത്  പൊടിച്ചു വെച്ചിരിക്കുന്ന കുരുമുളകുപൊടി ചേർത്ത്  നമ്മുടെ ആവശ്യത്തിന് ഡ്രൈയാക്കി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com