ADVERTISEMENT

ചിക്കൻ ബോൾസ് കൊണ്ട് കുട്ടികൾക്ക് ഇഷ്ടപ്പെട്ട  ഒരു ഫുട്ബോൾ ഉണ്ടാക്കിയാലോ. വൈകുന്നേരങ്ങളിൽ നമുക്ക് ചായയുടെ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്കും കൂടിയാണിത്.

ചേരുവകൾ

  • ചിക്കൻ - അരക്കിലോ
  • സവാള – 1 വലുത്
  • പച്ചമുളക് – 4
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • പാപ്രിക്ക പൗഡർ – ഒരു ടേബിൾ സ്പൂൺ
  • ഒറിഗാനോ – ഒരു ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കോൺഫ്ലോർ – ആവശ്യത്തിന്
  • മൊസറില്ല ചീസ്
  • ബ്രഡ് – ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്

തയാറാക്കുന്ന വിധം

ചിക്കൻ ആദ്യം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കരുത്. പകരം ചിക്കൻ മിൻസും ഉപയോഗിക്കാം. അരച്ചെടുത്ത ചിക്കനിൽ ചെറുതാക്കി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, പാപ്രിക്ക പൗഡർ, ഒറിഗാനോ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 

കുഴച്ചെടുത്ത മിശ്രിതത്തിലേക്ക്  കയ്യിൽ  പിടിക്കാൻ പാകത്തിൽ ആവശ്യമുള്ള കോൺഫ്ലോർ കൂടി ചേർക്കുക. നന്നായി കുഴച്ചെടുത്ത് ഈ മിക്സ് അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.

അരമണിക്കൂറിനു ശേഷം അതിൽ നിന്ന് ചെറിയ ഉരുള എടുത്ത് കൈയിൽ വെച്ച് പരത്തി ഉള്ളിൽ മൊസറില്ല ചീസ്സ് വെച്ച് ഉരുട്ടി ബോൾസ് ആക്കുക. അതിന്റെ മുകളിൽ ചെറിയ കഷ്ണങ്ങളാക്കിയ ബ്രഡ് പീസുകൾ വച്ച്പൊതിഞ്ഞെടുക്കുക. ചിക്കൻ മിക്സ് തീരുന്നതുവരെ ഇതുപോലെ ചെയ്യുക.

എല്ലാ ബോൾസും ഒരു ആവി പാത്രത്തിൽ വെച്ച് ആവി കയറ്റി എടുക്കുക.  ആവി പത്രത്തിൻറെ മൂടി മുഴുവനായും അടക്കരുത്. പകുതി അടച്ചുവയ്ക്കുന്ന രീതിയിൽ വേണം മൂടിവെക്കാൻ. ഒരു 20 മിനിറ്റ് ആവി കയറ്റിയതിന് ശേഷം അത് തണുക്കാനായി വയ്ക്കുക. ശേഷം ചൂടായ എണ്ണയിൽ ഒരു മീഡിയ ഫ്ലെയിമിൽ ഇട്ട് വറുത്തുകോരുക. നമ്മുടെ ചീസി ചിക്കൻ ഫുട്ബോൾ റെഡി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com