sections
MORE

എരിവും മധുരവും സമം ചേർന്ന ഇഞ്ചിമിഠായി

Ginger Candy
SHARE

വീട്ടിലുണ്ടാക്കാം രസികൻ ഇഞ്ചി മിഠായി, മധുരവും എരിവും സമാസമം നിൽക്കുന്ന ഇഞ്ചി മിഠായി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഇഞ്ചി - 300 ഗ്രാം കനം കുറച്ച് അരിഞ്ഞത് 
  • പഞ്ചസാര - 400 ഗ്രാം 
  • വെള്ളം - 600 മില്ലി
  • പഞ്ചസാര പൊടിച്ചത് - 4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു പാനിൽ 300 മില്ലി വെള്ളം ഒഴിച്ച് ഇഞ്ചി  നന്നായി വേവിക്കുക. 20-25 മിനിറ്റ് നന്നായി തിളപ്പിക്കുക. 
  • അതിന് ശേഷം വെള്ളം കളഞ്ഞ് ഇഞ്ചി കഷണങ്ങളിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിച്ച് 20-25 മിനിറ്റ് തിളപ്പിക്കുക. 
  • നന്നായി തിളച്ച് വെള്ളം വറ്റി തുടങ്ങുമ്പോൾ ഇഞ്ചി കഷ്ണങ്ങൾ എടുത്ത് മാറ്റുക. ഒന്ന് തണുത്ത ശേഷം പഞ്ചസാര പൊടിച്ചത് മുകളിൽ വിതറുക. 
  • വായു കടക്കാത്ത പാത്രത്തിൽ ഇട്ടു വയ്ക്കാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA