ADVERTISEMENT

ഏതു കുട്ടികൾക്കും ഇഷ്ടപ്പെടുന്നതും ലഞ്ചിന് സ്കൂളിലേക്ക് കൊടുത്തു വിടാൻ പറ്റിയതുമായ ഒരു കിടിലൻ റോൾ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയഈ റോൾ ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കൂ.

ആവശ്യമായ സാധനങ്ങൾ

ക്രേപ്പ് റെഡി ആക്കുവാൻ 

  • മുട്ട - 1
  • പാൽ - 1 കപ്പ്
  • ഉപ്പ് - ¼ ടീസ്പൂൺ
  • ഗോതമ്പ് പൊടി - ¾ കപ്പ്
  • ബേക്കിങ് പൗഡർ - ¼ ടീസ്പൂൺ

മുട്ട ഫില്ലിംഗ് റെഡി ആക്കുവാൻ

  • മുട്ട - 2
  • ഉപ്പ് - 1/4 ടീസ്പൂൺ
  • ചാട്ട് മസാല - 1/4 ടീസ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത് - 1
  • തക്കാളി ചെറുതായി അരിഞ്ഞത് - 1
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -1
  • ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • മുട്ട, പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗോതമ്പു പൊടി ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക്  കാൽ ടീസ്പൂൺ  ബേക്കിങ് പൗഡർ ചേർത്ത് മിക്സ് ചെയ്യുക. ഇത് മാറ്റി വയ്ക്കുക.
  • ഇനി മറ്റൊരു ബൗളിൽ മുട്ട, ഉപ്പ്, ചാട്ട് മസാല ഒപ്പം അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതും മാറ്റിവയ്ക്കുക.
  • ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം നെയ്യ് തടവുക. മാവ് ഒഴിച്ച് എല്ലായിടത്തും ആകുന്ന രീതിയിൽ ചരിച്ച് പരത്തിയെടുക്കുക.
  • ഇത് രണ്ട് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച മുട്ട മിശ്രിതം ചേർത്ത് 3 മിനിറ്റ് വീണ്ടും മീഡിയം തീയിൽ വേവിക്കുക. ഇത് പാകമാകുമ്പോൾ  മറിച്ചിട്ട് ആ ഭാഗവും  2 മിനിറ്റ് വേവിക്കുക. ഇത് വീണ്ടും തിരിച്ചിട്ടു ഗ്രേറ്റ്ചെയ്തു വെച്ചിരിക്കുന്ന ചീസ് ചേർത്ത് ഒരു മിനിറ്റ് മൂടിവെച്ച് വേവിക്കുക.
  • ഇത് പ്ലേറ്റിലേക്ക് പകർത്തി  റോൾ ചെയ്തെടുക്കുക. എഗ്ഗ് ക്രേപ്പ് റോൾ റെഡി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com