ADVERTISEMENT

രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണല്ലോ മലബാറികൾ. മലബാറുകാരുടെ സ്പെഷൽ വിഭവമായ അടിപൊളി കട്ടിപ്പത്തിരി (കൈപ്പത്തിരി) ഉണ്ടാക്കിയാലോ ?

ചേരുവകൾ 

1. അരിപ്പൊടി             – 3 കപ്പ് 
2. തേങ്ങാ ചിരകിയത്  –1  കപ്പ് 
3. നെയ്യ്                       –1  ടേബിൾ സ്പൂൺ 
4. ഉപ്പ്                          – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ  അല്പം വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത തിളപ്പിച്ചെടുക്കുക.
  • അതിന് ശേഷം ഒരു വലിയ പാത്രത്തിൽ അരിപ്പൊടി എടുത്തശേഷം ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം അല്പാല്പമായി ചേർത്തുകൊടുത്തു ഇളക്കികൊടുക്കുക  (വെള്ളം കൂടിപ്പോകാതെ  ശ്രദ്ധിക്കണം).
  • അതിലേക് ഒരു കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത നല്ല സോഫ്റ്റ് ആവുന്നത് വരെ കുഴച്ചെടുക്കുക.
  • കുഴച്ചെടുത്ത മാവ് അല്പാല്പമായി കയ്യിലെടുത്ത് ഉരുളകളാക്കി കയ്യിലോ വാഴയിലയിലോ വെച്ച് കട്ടിയായി പരത്തി  എടുക്കുക.
  • അതിന് ശേഷം  ഒരു പാൻ എടുത്തു ചൂടാക്കി  പരത്തി  എടുത്ത മാവ് നെയ്യ് തൂവി രണ്ടു ഭാഗവും വേവിച്ചെടുക്കുക. മലബാർ സ്പെഷ്യൽ കട്ടി പത്തിരി റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com