ADVERTISEMENT

ചോറിനൊപ്പം രുചികരമായ കൂട്ടുകറിയുണ്ടെങ്കിൽ വേറെ കറിവേണോ? തേങ്ങാ വറുത്തരച്ചതു ചേർക്കുന്നതു കൊണ്ട് രുചികൂടും.

ചേരുവകൾ 

ചേന - ഒരു കപ്പ്‌
ഏത്തക്കായ – ഒരു കപ്പ്‌
കടല - ഒരു കപ്പ്‌
തേങ്ങാ ചിരകിയത് - ചെറിയ തേങ്ങാ മുഴുവൻ
പച്ചമുളക് - നാലെണ്ണം
ഉണക്ക മുളക് - എട്ടെണ്ണം
കുരുമുളക് - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ജീരകം – ഒരു ടേബിൾ സ്പൂൺ
ശർക്കര – ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – കാൽ കപ്പ്‌
കടുക് – ഒരു ടീസ്പൂൺ
ഉഴുന്ന് – രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒരു കപ്പ്‌

തയാറാക്കുന്ന വിധം 

  • പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ജീരകവും കുരുമുളകും അഞ്ചു ഉണക്കമുളകും ചേർത്ത് നന്നായി ഇളക്കുക. ഇത് മിക്‌സിയിൽ ഇട്ട്  അരച്ച് മാറ്റിവയ്ക്കുക.

തേങ്ങാപ്പീര വറുത്തെടുക്കാം 

ഒരു പാൻ എടുത്ത് അതിലേക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാപ്പീര ചേർത്ത് നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം.

കൂട്ടു കറി തയാറാക്കാം 

  • ഒരു ചട്ടിയിൽ ഒരു കപ്പ്‌ വെള്ളം ഒഴിച്ച് അതിലേക്ക് ഏത്തക്കായ ചെറുതാക്കി ഇട്ട് മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളകും ചേർത്ത്  വേവിക്കുക. 
  • അതിലേക്ക് ഉപ്പിട്ട് വേവിച്ച ചേനയും കടലയും ചേർത്ത്  അരച്ചു വച്ച അരപ്പ് ചേർത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ ശർക്കര ചേർത്ത് നന്നായി ഇളക്കുക, കറിവേപ്പില ചേർത്ത് അടച്ചുവെച്ചു  വേവിക്കുക. നന്നായി കുറുക്കി കഴിയുമ്പോൾ വറുത്തു വെച്ച തേങ്ങാ ചേർത്ത് ഇളക്കുക.

കടുക് വറുത്തെടുക്കാം

  • പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്നും കടുകും ചേർത്ത് ഇളക്കുക. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് വറുത്ത് എടുത്ത് കൂട്ട് കറിയിലേക്ക് ഒഴിക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com