ADVERTISEMENT

കുട്ടികൾക്കും വെജിറ്റേറിയൻകാർക്കും വളരെ ഇഷ്ട്ടമാണ് പനീർ. എളുപ്പത്തിൽ പനീർ ടിക്ക റോൾ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പനീർ - 200 ഗ്രാം
  • തക്കാളി - 1
  • കാപ്സിക്കം  -1
  • തൈര് - 2ടേബിൾസ്പൂൺ
  • കടലപ്പൊടി - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിൾസ്പൂൺ
  • ഗരംമസാല - 1/4 ടേബിൾസ്പൂൺ
  • മേത്തി ഇല - 1/2 ടേബിൾസ്പൂൺ
  • ഇറ്റാലിയൻ ഹെർബ്സ് - 1/4 ടേബിൾസ്പൂൺ
  • ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൈര്, കടലപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, മേത്തി ഇല, ഉപ്പ് എന്നിവ ചേർത്ത് മാവ് തയാറാക്കുക. വെള്ളം ചേർക്കേണ്ടതില്ല. അതിലേക്കു പനീർ, ചതുരത്തിൽ അരിഞ്ഞ തക്കാളിയും കാപ്സിക്കവും ചേർത്ത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് വയ്ക്കുക. 

പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക. അത് നന്നായി എല്ലായിടത്തേക്കും പരത്തുക. ഓയിൽ ചൂടാകുമ്പോൾ അതിലേക്കു മസാല തേച്ചുവെച്ച പനീർ കൂട്ട് ഇട്ടുകൊടുക്കാം.അത് ഒന്നിനോട്  ഒന്ന് തൊടാതെ പരത്തുക. ഒരു സ്പൂൺ ഓയിൽ കൂടി മുകളിൽ ഒഴിക്കാം. ഇറ്റാലിയൻ ഹെർബ്സ് ഇട്ടുകൊടുക്കാം.

5 മുതൽ 7 മിനിറ്റ് കഴിയുമ്പോൾ മറിച്ചിട്ടു മൊരിയിച്ചെടുക്കാം. നമ്മുടെ ടേസ്റ്റി പനീർ ടിക്ക റെഡി. ഇതു ചപ്പാത്തിയിൽ പൊതിഞ്ഞു ഒരു ഉള്ളി തണ്ടു കൊണ്ട് കെട്ടി അലങ്കരിക്കാം.

Note : ഈ അളവിൽ മസാല 8 ചെറിയ ചപ്പാത്തിയ്ക്കുള്ളിൽ നിറയ്ക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com