ADVERTISEMENT

ഒരു വെറൈറ്റി വിഭവം ആണിത്. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം. നല്ലൊരു നാലുമണി പലഹാരവും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതും ആയ ഒന്നാണിത് . ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇത് ഒന്ന് പരീക്ഷിക്കൂ .

ചേരുവകൾ 

  • ഗോതമ്പുപൊടി  - 1/2 കപ്പ് 
  • മൈദ  / ഓൾ പർപ്പസ് ഫ്ലോർ  - 1  കപ്പ് 
  • നെയ്യ്  - 1 ടേബിൾ സ്പൂൺ 
  • ഉപ്പ്  - ആവശ്യത്തിന് 
  • ചീസ്  - 50 ഗ്രാം 
  • വെളുത്തുള്ളി – ആവശ്യത്തിന് ചെറിതായി അരിഞ്ഞത്

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി, മൈദ, നെയ്യ്, ഉപ്പ് ചേരുവകൾ ഉപയോഗിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.10 മിനിറ്റ് മാറ്റിവയ്ക്കുക. ചപ്പാത്തിക്ക് തയാറാക്കുന്നതിനെക്കാൾ വലിയ ഉരുളകളാക്കി  അത് വളരെ കനം കുറച്ച് പരത്തി എടുക്കുക. അതിൽ ചീസും ചെറുതായി മുറിച്ച വെളുത്തുള്ളിയും നിറച്ചിട്ടു മടക്കിയെടുക്കുക, വെളുത്തുള്ളി അധികമാകരുത്. ചപ്പാത്തി ചുടുന്നതു പോലെ ചുട്ടെടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com