ADVERTISEMENT

കൺകുളിർക്കേ കാഴ്ചകൾ മാത്രമല്ല രുചിവൈവിധ്യങ്ങളുടെയും നാടാണ് കശ്മീർ. തേയിലപ്പൊടി ഉപയോഗിക്കാതെ തയാറാക്കുന്ന സ്പെഷൽ ചായയാണിത്. കശ്മീരി ടീയുടെ റെസിപ്പിയിൽ സോഡാപ്പൊടി ചേർത്തും അല്ലാതെയും പലതരത്തിൽ ലഭിക്കും. ഇത് കഫയിൽ നിന്നു കുടിച്ച കശ്മീരി ടീ യുടെ ടേസ്റ്റിലും ലുക്കിലും തയാറാക്കിയതാണ്.

ചേരുവകൾ

  • പാൽ -2 കപ്പ്
  • പഞ്ചസാര - ആവശ്യത്തിന്
  • ഏലക്കായ - 2 എണ്ണം ചതച്ചത്
  • സാഫ്രോൺ ( കുങ്കുമപ്പൂ) - ഒരു നുള്ള് 
  • ബദാം ഫ്ളേക്സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പാൽ നന്നായി തിളപ്പിക്കുക .ഇതിൽ പഞ്ചസാര ഏലക്കായ കുങ്കുമപ്പൂ എന്നിവ ചേർത്ത് തിളച്ച ശേഷം തീ ഓഫ് ചെയ്യക. ഗ്ലാസിലേക്ക് പകർത്തിയ ശേഷം ആവശ്യത്തിന് ബദാം ഫ്ളേക്സ് ചായയുടെ മുകളിൽ ഇടുക. സ്വാദിഷ്ടമായ കശ്മീരി ചായ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com