ADVERTISEMENT

ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുന്ന രുചികരമായ ഫ്രൈഡ് റൈസ് റെസിപ്പിയാണിത്.

ചേരുവകൾ

കോളിഫ്ലവർ റൈസ് / ചോറ് - 2 കപ്പ്‌ (ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് കഴുകി വൃത്തിയാക്കിയ കോളിഫ്ലവർ ചെറുതായി ചീകിയെടുത്ത് പാനിലിട്ട് ചൂടാക്കി വെള്ളം പറ്റിച്ചെടുത്ത് കോളിഫ്ലവർ റൈസ് തയാറാക്കാം)

  • മുട്ട                                         -  2 എണ്ണം
  • ഒലിവ് ഓയിൽ                          -    2 ടേബിൾ സ്പൂൺ
  • വിനാഗിരി                                -  1 ടീസ്പൂൺ
  • സോയ സോസ്                        -  1 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി                     -    1 ടീസ്പൂൺ
  • ഉപ്പ്                                         -    ആവശ്യാനുസരണം
  • ചെറുതായി അരിഞ്ഞ പച്ചക്കറികൾ
  • ചെറുതായി അരിഞ്ഞ വെളുത്തുള്ളി  - 1 ടേബിൾസ്പൂൺ
  • ചെറുതായി അരിഞ്ഞ ഉള്ളി             - 2 ടേബിൾ സ്പൂൺ
  • ചെറുതായി അരിഞ്ഞ പച്ചമുളക്       - 2 എണ്ണം
  • മൂന്ന് കളറിലുള്ള ക്യാപ്സിക്കം         - 2 ടേബിൾ സ്പൂൺ
  • ചെറുതായരിഞ്ഞ കാരറ്റ്                  - 2 ടേബിൾസ്പൂൺ
  • ചെറുതായരിഞ്ഞ കാബേജ്              - 3  ടേബിൾ സ്പൂൺ
  • ചെറുതായി അരിഞ്ഞ ഉള്ളി തണ്ട്      - 2 ടേബിൾ സ്പൂൺ

(പച്ചക്കറികൾ നിങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാവുന്നതാണ്)

തയാറാക്കുന്ന വിധം

1.  ഒരു ചെറിയ ബൗളിൽ മുട്ട കാൽ ടീസ്പൂൺ കുരുമുളകുപൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി അടിച്ചു മാറ്റി വയ്ക്കാം.

2.  അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കാം. അത് ചൂടായാൽ തീ കുറച്ചു വച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത്  ഒരു മിനിറ്റ് മൂപ്പിച്ചെടുക്കുക.

3. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേർത്ത് ഒരു മിനിറ്റ് വഴറ്റാം. ഇതിലേക്ക് കാരറ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റാം. അതിനുശേഷം കാപ്സിക്കവും കാബേജും ചേർത്ത് അതും ഒരു മിനിറ്റ് വഴറ്റാം. ഒരു ടീസ്പൂൺ ഉപ്പും ചേർത്തിളക്കാം. (പച്ചക്കറികൾ കൂടുതൽ വേവിക്കരുത്). 

4. ഈ പച്ചക്കറികളൊക്കെ പാനിന്റെ ഒരു സൈഡിലോട്ടു മാറ്റി, അടിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്തുകൊടുക്കാം. എന്നിട്ട് പതുക്കെ പതുക്കെ ഇളക്കി മുട്ട വേവിച്ചെടുക്കാം. അതിനുശേഷം മുട്ടയും പച്ചക്കറികളും കൂടി ഇളക്കിയോജിപ്പിക്കുക.

5. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി തണ്ടിന്റെ പകുതി ചേർത്ത് കൊടുത്തു നന്നായി യോജിപ്പിക്കാം. 

6. ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കൊടുത്തു എല്ലാം കൂടി ഒന്ന് മിക്സ് ചെയ്യാം.

7. അതിനുശേഷം പാകം ചെയ്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചോറ് ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കാം.

 8. അടുത്തതായി വിനാഗിരിയും  സോയാസോസും ചേർത്തുകൊടുക്കാം. എന്നിട്ട് ഒരു രണ്ടോ മൂന്നോ മിനിറ്റ് കുക്ക് ചെയ്യാം. ഈ സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാം.

 9. അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളിതണ്ട് കൂടി ചേർത്ത് കൊടുത്തു തീ  ഓഫ് ചെയ്യാം. ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com