sections
MORE

മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ, തട്ടുകട സ്റ്റൈലിൽ തയാറാക്കാം

cauliflower-fry
SHARE

തട്ടുകടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നല്ല മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കോളിഫ്ലവർ -1
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
  • കാശ്മിരി മുളകുപൊടി - 2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കടലപ്പൊടി - 4 ടീസ്പൂൺ
  • വിനാഗിരി - 1 ടീസ്പൂൺ 
  • എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒരു കോളിഫ്ലവർ ചെറുതായി അരിഞ്ഞ്  മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് യോജിപ്പിച്ചശേഷം ഒരു മിനിറ്റ് ചൂട് വെള്ളത്തിലിട്ട് ഇളക്കിയ ശേഷം പച്ച വെള്ളത്തിൽ കഴുകുക.

∙ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ കാശ്മിരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, 4 ടീസ്പൂൺ കടലമാവ് എന്നിവ അല്പം വെള്ളം ചേർത്ത് ഇളക്കി കുഴമ്പ് രുപത്തിലാക്കുക. ഇതിലേക്കു കഴുകി വെച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിക്സ്‌ ചെയ്യുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരിയും ചേർക്കുക. മസാല പിടിക്കാൻ അര മണിക്കൂർ വയ്ക്കാം.

∙ പാനിൽ എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി വരുമ്പോൾ കോളിഫ്ലവർ ഇട്ടു ഫ്രൈ ചെയ്യാം. തീ കൂട്ടി ഇട്ട് ഫ്രൈ ചെയ്യുക. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA