ADVERTISEMENT

കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണ ക്രമത്തിലെ പ്രധാന ചേരുവയാണ് ബദാം പൊടിച്ചത്. ബദാം ഫ്ലോർ കടകളിൽ ലഭ്യത കുറവാണ്, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ബദാം പൊടിച്ചെടുത്തു സൂക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • തൊലിയോടുകൂടിയ ബദാം - 1 1/2 കപ്പ് 
  • തിളപ്പിച്ച വെള്ളം   -  3 കപ്പ് 

 തയാറാക്കുന്ന വിധം

1. എടുത്തു വച്ചിരിക്കുന്ന ബദാമിൽ തിളച്ച വെള്ളം ചേർത്തു കൊടുത്തു പത്ത് പതിനഞ്ച് മിനിറ്റ് മുക്കി വയ്ക്കാം.

2. അതിനു ശേഷം ബദാമിന്റെ  തൊലി പൊളിച്ചെടുക്കാം. (ചൂടുവെള്ളത്തിൽ ഇട്ടു വെച്ചത് കൊണ്ട് എളുപ്പത്തിൽ തൊലി മാറ്റി എടുക്കാൻ പറ്റും.)

3. തൊലികളഞ്ഞ ബദാമിൽ നിന്നും വെള്ളം ഒപ്പിയെടുക്കണം അതിനായി നല്ല ഉണങ്ങിയ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം.

4. വെള്ളം  നന്നായി പോകുന്നതുവരെ ഉണക്കിയെടുക്കാം. സൂര്യപ്രകാശത്തിൽ വെച്ച് ഉണക്കി  എടുക്കാവുന്നതാണ്.

5. നന്നായി ഉണങ്ങിയതിനുശേഷം  മിക്സി അല്ലെങ്കിൽ  ഫുഡ് പ്രോസസർ ഉപയോഗിച്ച്  പൊടിച്ചെടുക്കാം.

6. ഉണങ്ങിയ ഗ്ലാസ് ജാറിലിട്ട് സൂക്ഷിക്കാം. ഏറെക്കാലം കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com