ADVERTISEMENT

അരിപ്പൊടികൊണ്ടു ചായ പാത്രത്തിൽ നല്ല കലത്തപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ്
  • ശർക്കര - 200 ഗ്രാം
  • വെള്ളം - ഒന്നേ മുക്കാൽ കപ്പ് 
  • സോഡാപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • തേങ്ങാക്കൊത്ത് വറുത്തത് – 4 ടേബിൾ സ്പൂൺ
  • ചെറിയഉള്ളി - 2 ടേബിൾ സ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • ഏലക്കായ പൊടി - 1/2 ടീസ്പൂൺ
  • തേങ്ങാ ചിരകിയത് - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

അരിപ്പൊടി മുക്കാൽ കപ്പ് വെള്ളവും ജീരകവും ഏലക്കായ പൊടിയും ഒരു നുള്ള് ഉപ്പും സോഡാപ്പൊടിയും തേങ്ങയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് 1കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കിയെടുത്തു ചേർക്കുക നന്നായി മിക്സ് ചെയ്യുക.

ഒരു നോൻസ്റ്റിക് ചായപാത്രം  ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ചു തേങ്ങാക്കൊത്തും ഉള്ളിയും വറുത്തെടുക്കുക. അതിലേക്ക് അരിപ്പൊടി മിക്സ് ഒഴിച്ചു ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക. നല്ല മൃദുലമായ കലത്തപ്പം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com