ADVERTISEMENT

ഹെൽത്തി ആയിട്ടുള്ള ഒരു വീഗൻ കോഫി, പാലും പാൽ ഉത്പന്നങ്ങളും അലർജി ആയിട്ടുള്ളവർക്ക് കുടിക്കാൻ നല്ലൊരു കോഫി ആണ്. പാലിനോട് ഇഷ്ടമില്ലാത്ത കുട്ടികൾക്കും വീഗൻ മിൽക്ക് ഇഷ്ടമാവും. പ്രൊട്ടീൻ ധാരാളം ഉള്ള ഒരു ഡ്രിങ്ക് കൂടിയാണ് ഇത്. 

ചേരുവകൾ

  • കശുവണ്ടി പരിപ്പ് - 15-17 എണ്ണം 
  • വെള്ളം - 1 കപ്പ്‌ 
  • ഇൻസ്റ്റന്റ് കാപ്പിപൊടി - 1 ടീ സ്പൂൺ 
  • ശർക്കര പൊടിച്ചത് - 1 ടീ സ്പൂൺ 
  • അണ്ടിപ്പരിപ്പ് 3-4 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക.  അതിന് ശേഷം 1 കപ്പ്‌ വെള്ളത്തിൽ അരച്ചെടുക്കുക. 

തയാറാക്കുന്ന വിധം

  • ഒരു പാനിൽ അരച്ചെടുത്ത കശുവണ്ടി പരിപ്പ് ചൂടാക്കിയെടുക്കുക, തിളപ്പിക്കരുത്.
  • ഒരു ഗ്ലാസ്സിൽ കാപ്പിപൊടിയും ശർക്കര പൊടിയും ചേർത്ത് ചൂടാക്കിയ പാൽ ഒഴിച്ച് നന്നായി ഇളക്കുക. 

ശ്രദ്ധിക്കാൻ

  • പാൽ തിളപ്പിക്കരുത്, കട്ട പിടിക്കാനുള്ള സാധ്യത ഉണ്ട്‌. 
  • പാലിലേക്കു കാപ്പിപ്പൊടി ഇട്ട് ചൂടാക്കരുത്. 
  • പാൽ മാത്രമായിട്ട്‌ ഉണ്ടാക്കുകയാന്നെങ്കിൽ മധുരത്തിന് ഈന്തപ്പഴം ചേർക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com